കൈത പൂത്ത മിഴിയില്‍
കനല്‍ പോലെ മിന്നുമുടലില്‍
കൈവള കരിവള കാല്‍ത്തളയിളകുമൊരാദ്യ
രാവിന്നഴകേ
മെയ് നനഞ്ഞ മഴയില്‍
പകല്‍ നെയ്തു തന്ന കുളിരില്‍
മാറിലെ മരതക നൂലിഴയഴകിലൊരുമ്മ തന്ന നിമിഷം
ഒരു കുഞ്ഞു കൂമ്പുവിരിയും
തുടുതുമ്പ തോല്‍ക്കും അഴകേ
മകരം മഞ്ഞിലെഴുതി
നിന്റെ മനസ്സിലരിയ ശിശിരം
ഒളി കണ്ണാല്‍ എന്നെ നോക്കവേ
കളിയായി കണ്ട കാര്യം
മറുവാക്കാല്‍ ചൊല്ലി മെല്ലെ നീ വായാടി