പാടാതിരിക്കുവാൻ ആവില്ലെനിക്കുനിൻ
പ്രണയ പ്രവാഹിനിയിൽ അലിഞ്ഞീടവെ
കാറ്റേറ്റ് പാടുമീ പാട്ടിൻ ലഹരിയിൽ
ഉൾചില്ലയാകവെ പൂത്തുലഞ്ഞു...
കന്നിവെയിൽ കോടി ഞൊറിയുന്നൂ
വേളിപ്പെണ്ണായ് നിന്നെയൊരുക്കുന്നൂ
പൂംകിനാവിൻ പൂവിറുത്ത് കോർക്കാം
മാലയാക്കി നിന്റെ മാറിൽ ചാർത്താം
കൂടെ വരൂ
കൂട്ട് വരൂ
താരകമലരുകൾ വിരിയുംപാടം ദൂരേ അങ്ങ് ദൂരേ
വാടാമലരുകൾ വിരിയുംപാടം നെഞ്ചിൽഇടനെഞ്ചിൽ.
കതിരുകൾ കൊയ്യാൻ പോകാം
ഞാനൊരു കൂട്ടായ് കൂടാം
ആകാശത്തമ്പിളി പോലൊരു കൊയ്ത്തരിവാളുണ്ടോ?
കരിവളകൾ മിന്നും കയ്യിൽ
പൊന്നരിവാളുണ്ടെ...
കരിവളകൾ മിന്നും കയ്യിൽ
പൊന്നരിവാളുണ്ടെ...
മ്മ് മ്മ് മ്മ് മ്മ് മ്മ്
തനനനാ നാനാ നാനാ
മ്മ് മ്മ് മ്മ് മ്മ് മ്മ്