menu-iconlogo
logo

Hridayavum hridayavum

logo
Paroles
മലയാള ഗാനങ്ങൾ

മലയാളത്തിൽ തന്നെ വായിച്ചു പാടാൻ...

ഹൃദയവും ഹൃദയവും

പുണരുമീ നിമിഷമായ്

പതിവായാരോ മൂളുന്നില്ലേ ചെവിയിലായ്

മതിയില്ലെന്നായ്

ചൊല്ലുന്നില്ലേ മനസ്സിലായ്

തളിരുകൾ തരളമായ്

പ്രണയമോ..കളഭമായ്..

ഒളിക്കുന്നുവെന്നാൽ പോലും

ഉദിക്കുന്നു വീണ്ടും വീണ്ടും

കടക്കണ്ണിലാരോ സൂര്യനായ്

സുന്ദരൻറെ വരവോർത്തിരിക്കുമൊരു

സുന്ദരിപ്പെണ്ണു നീ

കാമുകൻറെ വിളി കാത്തിരിക്കുമൊരു

കാമുകിപ്പെണ്ണു നീ

ഇളമഞ്ഞിൽ ഈറനാം ആലിൻറെ ചില്ലയിൽ

കിളികളൊരുപോലെ പാടി

അരികിലായ് വന്നുചേരാൻ കൊതിയും

അരികിലാകുന്ന നേരം ഭയവും

എന്നാലും തോരാതെ എപ്പോഴും നെഞ്ചാകെ

നീയെൻറെതാകാനല്ലേ താളം തുള്ളുന്നു...

ഹൃദയവും....

നിമിഷമായ്....

കളിയൂഞ്ഞാലാടിയോ... കാറ്റിൻറെ കൈകളിൽ

അവനുമായ് നിൻറെ നാണം

ഇതളുരുമ്മുന്നപോലെ കവിളിൽ

ചിറകുരുമ്മുന്നപോലെ കനവിൽ

ആരാരും കാണാതെ ഒന്നൊന്നും മിണ്ടാതെ

നീ കൂടെ പോരാനായെന് മൗനം വിങ്ങുന്നു

ഹൃദയവും

ഹൃദയവും

പുണരുമീ

നിമിഷമായ്

പതിവായാരോ മൂളുന്നില്ലേ ചെവിയിലായ്

മതിയില്ലെന്നായ്

ചൊല്ലുന്നില്ലേ മനസ്സിലായ്

തളിരുകൾ തരളമായ്

പ്രണയമോ..കളഭമായ്..

ഒളിക്കുന്നുവെന്നാൽ പോലും

ഉദിക്കുന്നു വീണ്ടും വീണ്ടും

കടക്കണ്ണിലാരോ സൂര്യനായ്