ഏകാന്ത പഥികൻ ഞാൻ
ഏകാന്ത പഥികൻ ഞാൻ
ഏതോ സ്വപ്നവസന്തവനത്തിലെ
ഏകാന്ത പഥികൻ ഞാൻ
ഏതോ സ്വപ്നവസന്തവനത്തിലെ
ഏകാന്ത പഥികൻ ഞാൻ
എവിടെനിന്നെത്തിയെന്നറിവീല
ഏതാണ് ലക്ഷ്യമെന്നറിവീല
എവിടെനിന്നെത്തിയെന്നറിവീല
ഏതാണ് ലക്ഷ്യമെന്നറിവീല
മാനവ സുഖമെന്ന, മായാമൃഗത്തിനെ
തേടുന്ന പാന്ഥൻ ഞാൻ
തേടുന്ന പാന്ഥൻ ഞാൻ
ഏകാന്ത പഥികൻ ഞാൻ
ഏതോ സ്വപ്നവസന്തവനത്തിലെ
ഏകാന്ത പഥികൻ ഞാൻ
പാരാകെയിരുട്ടിൽ പതിക്കുമ്പോൾ
പാദം നടന്നു തളരുമ്പോൾ
പാരാകെയിരുട്ടിൽ പതിക്കുമ്പോൾ
പാദം നടന്നു തളരുമ്പോൾ
പാത തന്നരികിൽ, ആകാശം നിവർത്തിയ
കൂടാരം, പൂകിയുറങ്ങുന്നു
കൂടാരം, പൂകിയുറങ്ങുന്നു
ഏകാന്ത പഥികൻ ഞാൻ
ഏതോ സ്വപ്നവസന്തവനത്തിലെ
ഏകാന്ത പഥികൻ ഞാൻ
ഏതോ സ്വപ്നവസന്തവനത്തിലെ
ഏകാന്ത പഥികൻ ഞാൻ