നീളത്താൽ മുല്ലപ്പൂ
ചൂടുന്നൊരു നിൻമുടിയിൽ
ചാർത്താം ഞാൻ എൻഹൂറി
കനവിന്റെ പൊൻതട്ടം..
നാണം നിറയുമ്പോൾ
മണ്ണിൽ നീ മഷിയെഴുതും
നിൻകാലിൽ അണിയാം ഞാൻ
മിന്നുന്നൊരു പൊൻ കൊലുസ്
മുടിതന്നുടെ മറകൾ നീക്കി
പാടാം ഞാൻ നിന്നുടെ കാതിൽ
ഇശലിന്റെ ഈണം തൂകും
ഞാനെഴുതുന്നൊരു കെസ്സു പാട്ട്
കവിളുതുടുത്തൊരു പൈങ്കിളിയെ
സമ്മതമെങ്കിൽ ചൊല്ല്
അഴക് വിടർത്തും പെൺകൊടിയേ
സമ്മതമെങ്കിൽ ചൊല്ല്...
ഹേ ഷാനിബാ ഹേ ഷാനിബാ
ഷാനി മെഹ്ബൂബാ ...
ഹേ ഷാനിബാ ഹേ ഷാനിബാ
ഷാനി മെഹ്ബൂബാ ...
പതിനാലാം രാവിന്റെ ചന്ദ്രികയോ
പനിനീരിൻ ചേലൊത്ത പൈങ്കിളിയോ
മധുവർണം തൂകുന്ന പൊൻകനിയൊ
ഹൂറി തൻ ചേലൊത്ത പെൺകൊടിയോ
മഴവില്ലിൻ ഹൂറാബിയോ
കതിർ തൂകും കിനാവിയോ
അഴകിന്റെ തുള്ളും മേനിയിൽ
പീലി വിടർത്തും പെണ്ണിവളോ..
പതിനാലാം രാവിന്റെ ചന്ദ്രികയോ
പനിനീരിൻ ചേലൊത്ത പൈങ്കിളിയോ