ദൂരേ കണ്ണാടിപ്പുഴ കളകളമൊഴുകി പോകുമ്പോൾ
ലൈലേ നീ തനി നാടൻ പാവാടപ്പെണ്ണ്...
കാതിൽ കലപില കൂട്ടും ലോലാക്കിൻ
ചെറു താളത്തിൽ...
ശീലും മൂളി നടക്കണ തൊട്ടാൽവാടി പൂ മുത്ത്
നീലക്കൺ താമരയാലെ...
വല്ലാത്തൊരു നോട്ടമെറിഞ്ഞു
നീയുള്ളിൽ അറബന മുട്ടി പാറിരസിക്കുമ്പോൾ..
സ്നേഹത്തിൻ പൊന്നുറുമാലിൽ
മോഹത്തിൻ മുത്തു കൊരുത്തു...
ഞാനെന്റെ ഖൽബിനകത്തൊരു
കൂടു പണിഞ്ഞല്ലോ...
ദൂരെ കണ്ണാടിപ്പുഴ കളകളമൊഴുകി പോകുമ്പോൾ
ലൈലേ നീ തനി നാടൻ പാവാടപ്പെണ്ണ്...
മൈലാഞ്ചി ചോപ്പ് തുടിക്കും
മാണിക്യപ്പൂം കയ്യാലേ...
മഞ്ചാടിപ്പൊന്മണിയായ് നീ
മാടിവിളിക്കും നേരത്ത്...
മൂവന്തിച്ചേലു വിളങ്ങും
മുത്തഴകിൽ ചെറു താരങ്ങൾ...
നീരാടാൻ വെമ്പുകയല്ലോ
നിന്റെയിളം പൂ മെയ്യാകേ...
നീ ചൊല്ലും...
നീ ചൊല്ലും ചക്കരവാക്കുകളെന്നും...
ഒരു കാണാ കനവിന്റെ
മാളിക കെട്ടുകയാണല്ലോ...
അറിയാതെ...
അറിയാതെ ഒത്തിരിയോർത്തു കൊതിച്ചേ...
ഒരു മുല്ലപ്പൂത്താലീലൊന്നാകും രാവും...
ദൂരെ കണ്ണാടിപ്പുഴ കളകളമൊഴുകി പോകുമ്പോൾ
ലൈലേ നീ തനി നാടൻ പാവാടപ്പെണ്ണ്...
മഴവില്ലിൻ മഞ്ഞുകണങ്ങൾ
മഴയായ് പെയ്തൊരു കാലത്ത്...
ഇല കൊണ്ടൊരു പൊൻകുടയിൽ നീ
കൂട്ടു നടന്നൊരു നേരത്ത്...
മനസ്സിന്റെ ചെപ്പിലടച്ചു മറച്ചു പിടിക്കും
സ്വപ്നങ്ങൾ...
പതിയെ നിൻ കാതിലുണർത്തിയതോർത്തു
ചിരിച്ചൂ ഞാനെന്നും...
പനിനീരിൻ...
പനിനീരിൻ പവിഴ നിലാവിൻ ഒളിപോൽ...
അന്നാദ്യം കണ്ടൂ ഞാൻ
പണ്ടില്ലാത്തൊരു നാണം...
ചിരിയാകും...
ചിരിയാകും പൊൻ കൊലുസൊന്നു കിലുക്കീ...
ഒരു പുള്ളിക്കലമാനായ് ഓടി മറഞ്ഞൂ നീ...
ദൂരെ കണ്ണാടിപ്പുഴ കളകളമൊഴുകി പോകുമ്പോൾ
ലൈലേ നീ തനി നാടൻ പാവാടപ്പെണ്ണ്
കാതിൽ കലപില കൂട്ടും ലോലാക്കിൻ
ചെറു താളത്തിൽ...
ശീലും മൂളി നടക്കണ തൊട്ടാൽവാടി പൂ മുത്ത്
നീലക്കൺ താമരയാലെ...
വല്ലാത്തൊരു നോട്ടമെറിഞ്ഞു
നീയുള്ളിൽ അറബന മുട്ടി പാറി രസിക്കുമ്പോൾ
സ്നേഹത്തിൻ പൊന്നുറുമാലിൽ
മോഹത്തിൻ മുത്തു കൊരുത്ത്
ഞാനെന്റെ ഖൽബിനകത്തൊരു
കൂടു പണിഞ്ഞല്ലോ...
ദൂരെ കണ്ണാടിപ്പുഴ കളകളമൊഴുകി പോകുമ്പോൾ
ലൈലേ നീ തനി നാടൻ പാവാടപ്പെണ്ണ്....