menu-iconlogo
huatong
huatong
가사
기록
മഞ്ഞിന്‍ ചിറകുള്ള വെള്ളരിപ്രാവേ

ഉള്ളിന്റെ ഉള്ളില്‍ തിരയുന്നതെന്തേ

മഞ്ഞിന്‍ ചിറകുള്ള വെള്ളരിപ്രാവേ

ഉള്ളിന്റെ ഉള്ളില്‍ തിരയുന്നതെന്തേ

മൗനം മയങ്ങുന്ന മോഹങ്ങളാണോ

തൂവല്‍ത്തുമ്പിലെ സിന്ദൂരമാണോ..

നളിനങ്ങള്‍ നീന്തുന്ന നയനങ്ങളില്‍

നിഴല്‍ പോലെ വന്നു ഞാനേഴഴകേ

നളിനങ്ങള്‍ നീന്തുന്ന നയനങ്ങളില്‍

നിഴല്‍ പോലെ വന്നു ഞാനേഴഴകേ

പവിഴങ്ങള്‍ ചോരുന്ന ചുണ്ടില്‍ നിന്നും

പൊഴിയുന്നതെന്നുമെന്‍ നാമമല്ലേ

അറിയാതെ കാല്‍വിരല്‍ കുറിമാനമെഴുതുന്നുവോ

ദേവീ..ദേവീ..ദേവീ..

ദേവീ..ദേവീ..ദേവീ..

അമ്മലയില് പൊമ്മലയിലൊരോമല്‍ക്കൂട്ടില്‍

ചേക്കേറും കിളിയമ്മേപ്പോല്‍...

മഞ്ഞിന്‍ ചിറകുള്ള വെള്ളരിപ്രാവേ

ഉള്ളിന്റെ ഉള്ളില്‍ തിരയുന്നതെന്തേ

മൗനം മയങ്ങുന്ന മോഹങ്ങളാണോ

തൂവല്‍ത്തുമ്പിലെ സിന്ദൂരമാണോ..

അതിലോല മോതിരക്കൈ നുണഞ്ഞെന്‍

അകതാരില്‍ പെയ്തു നീ പൂമഴയായ്

അതിലോല മോതിരക്കൈ നുണഞ്ഞെന്‍

അകതാരില്‍ പെയ്തു നീ പൂമഴയായ്

മഴവില്ലു ലാളിച്ച നിന്റെ മുന്നില്‍

മിഴി പീലി വീശിടുന്നോമലാളേ

ശ്രുതിയാണു ഞാന്‍

എന്നിലലിയുന്ന ലയമാണു നീ

ദേവീ..ദേവീ..ദേവീ........

ദേവീ..ദേവീ..ദേവീ..

അമ്മലയില് പൊമ്മലയിലൊരോമല്‍ക്കൂട്ടില്‍

ചേക്കേറും കിളിയമ്മേപ്പോല്‍..

മഞ്ഞിന്‍ ചിറകുള്ള വെള്ളരിപ്രാവേ

ഉള്ളിന്റെ ഉള്ളില്‍ തിരയുന്നതെന്തേ

മൗനം മയങ്ങുന്ന മോഹങ്ങളാണോ

തൂവല്‍ത്തുമ്പിലെ സിന്ദൂരമാണോ..

Lala..lalalalala..lalaaa

Lala..lalla..lalalaalla..laalaa

Lalalaalla..laalaalla lla..

Laalallalaa..laalallalaa..

G.venugopal의 다른 작품

모두 보기logo

추천 내용