menu-iconlogo
huatong
huatong
avatar

Ashrayam nee

Shyamahuatong
가사
기록
ആശ്രയം നീ തന്നെയല്ലാതാരുണ്ട് പാരിൽ..

ആരോരും ഇല്ലാത്തവർക്കീ സന്നിധി നേരിൽ..

അംബികേ ചോറ്റാനിക്കരെ വാഴുന്നോരമ്മേ..

ഇഷ്ടാഗാനങ്ങളുടെ ക്വാളിറ്റി ട്രാക്കുകൾ ലഭിക്കുവാനായി...Contact Starmaker ID: 13387309682

വലയുന്ന ജന്മമായ് ഞാൻ

വലം വയ്ക്കും നാലമ്പലത്തിൽ

ശ്രീകോവിൽ നടയ്ക്കു മുൻപിൽ

കൈ കൂപ്പി തൊഴുതു നിൽക്കും..

നന്മകൾ വാരി വിതറുന്ന ദേവിയാണല്ലോ...

എന്നെയും കൈ വെടിയാതെ കാത്തിടുകില്ലേ..

അംബികേ.. ചോറ്റാനിക്കരെ വാഴുന്നോരമ്മേ..

ആശ്രയം നീ തന്നെയല്ലാതാരുണ്ട് പാരിൽ..

ആരോരും ഇല്ലാത്തവർക്കീ സന്നിധി നേരിൽ..

അംബികേ ചോറ്റാനിക്കരെ വാഴുന്നോരമ്മേ..

അവിടത്തെ സേവ ചെയ്യാൻ..

അതിനായ് ഞാൻ വന്നുവല്ലോ

ഇനി ജന്മ ശോകമില്ലാ.. ഇനിയാണെൻ ഭാഗ്യമെല്ലാം..

നന്മകൾ വാരി വിതറുന്ന ദേവിയാണെല്ലോ...

എന്നെയും കൈവെടിയാതെ കാത്തിടുകില്ലേ...

അംബികേ ചോറ്റാനിക്കരെ വാഴുന്നോരമ്മേ...

ഇഷ്ടാഗാനങ്ങളുടെ ക്വാളിറ്റി ട്രാക്കുകൾ ലഭിക്കുവാനായി...Contact Starmaker ID: 13387309682

ഉഷസ്സിൽ നീ വാണിയാകും ഉച്ചയ്ക്കൊ കാളിയാകും

സന്ധ്യയ്ക്കു ദുർഗ്ഗയാകും ഏവർക്കും ആശിസ്സേകും..

നന്മകൾ വാരി വിതറുന്ന ദേവിയാണെല്ലോ...

എന്നെയും കൈവെടിയാതേ കാത്തിടുകില്ലേ...

അംബികേ ചോറ്റാനിക്കരെ വാഴുന്നോരമ്മേ...

പറയാതെൻ കഥകളെല്ലാം അറിയുന്നോരമ്മയല്ലെ

അനുതാപം തോന്നിയെന്നെ അലിവോടെ നോക്കുകില്ലേ...

നന്മകൾ വാരി വിതറുന്ന ദേവിയാണല്ലോ...

എന്നെയും കൈവെടിയാതെ കാത്തിടുകില്ലേ...

അംബികേ ചോറ്റാനിക്കരെ വാഴുന്നോരമ്മേ...

Shyama의 다른 작품

모두 보기logo

추천 내용