menu-iconlogo
huatong
huatong
avatar

Akashamake Kanimalar

Yesudas/Johnson/Kurupthuatong
landronruyihuatong
가사
기록
ആകാശമാകേ... കണിമലർ

കതിരുമായ് പുലരി പോൽ വരൂ

ആകാശമാകേ... കണിമലർ

കതിരുമായ് പുലരി പോൽ വരൂ

പുതു മണ്ണിനു പൂവിടാൻ കൊതിയായ് നീ വരൂ.

ആകാശമാകേ...

വയലിനു പുതു മഴയായ് വാ കതിരാടകളായ്

വയണകൾ കദളികൾ ചാർത്തും കുളിരായ് വാ

വയലിനു പുതു മഴയായ് വാ കതിരാടകളായ്

വയണകൾ കദളികൾ ചാർത്തും കുളിരായ് വാ

ഇളവേൽക്കുവാൻ ഒരു പൂങ്കുടിൽ

നറു മുന്തിരി തളിർ പന്തലും

ഒരു വെൺപട്ടു നൂലിഴയിൽ ...മുത്തായ് വരൂ...

ആകാശമാകേ... കണിമലർ

കതിരുമായ് പുലരി പോൽ വരൂ

പുലരിയിലിളവെയിലാടും പുഴ പാടുകയായ്

പ്രിയമൊടു തുയിൽമൊഴി തൂകും കാവേരി നീ

പുലരിയിലിളവെയിലാടും പുഴ പാടുകയായ്

പ്രിയമൊടു തുയിൽമൊഴി തൂകും കാവേരി നീ

മലർവാക തൻ നിറതാലവും

അതിലായിരം കുളുർ ജ്വാലയും

വരവേൽക്കയാണിതിലേ ... ആരോമലേ...

ആകാശമാകേ... കണിമലർ

കതിരുമായ് പുലരി പോൽ വരൂ

പുതു മണ്ണിനു പൂവിടാൻ കൊതിയായ് നീ വരൂ.

ആകാശമാകേ...

ലാലലലാല ,

ലാലലലാല ,

ലാലലലാല ,

Yesudas/Johnson/Kurupt의 다른 작품

모두 보기logo

추천 내용