മീനേ ചെമ്പുള്ളി മീനേ
കായൽ കണ്ണീരു നീന്തീ
തീരം തേടി പായും..ഓളക്കയ്യിലാടി
ദൂരെ ദൂരെ പോകാം...
ദൂരെ ദൂരെ പോകാം...
മീനേ ചെമ്പുള്ളി മീനേ...
ഇടവഴിയിൽ നിഴലിനുമേൽ
നിഴല് തൊടുന്നത് കണ്ടു നമ്മൾ
കരളിലയിൽ എഴുതിയിടാൻ
കവിതയുമായ് വന്നൂ തെന്നൽ
മൺമണമേ നീയറിയാൻ
മഴയിലിറങ്ങി നിന്നു ദാഹം
മീനേ ചെമ്പുള്ളി മീനേ
കായൽ കണ്ണീരു നീന്തീ
തീരം തേടി പായും ഓളക്കയ്യിലാടി
ദൂരെ ദൂരെ പോകാം...
ദൂരെ ദൂരെ പോകാം...