മായപ്പൊൻവെയിലിൻ നാളം
മിഴിയാലുഴിയും വിൺസന്ധ്യേ.....
സ്വപ്നത്തിൻ വാതിൽപടിമേൽ
വന്നു വിളിച്ചു നീയെന്തേ....
മായപ്പൊൻവെയിലിൻ നാളം
മിഴിയാലുഴിയും വിൺസന്ധ്യേ.....
സ്വപ്നത്തിൻ വാതിൽപടിമേൽ
വന്നു വിളിച്ചു നീയെന്തേ....
പ്രാണന്റെ വെൺപ്രാവായ്
പാടുന്നു നീ മെല്ലേ ...
പ്രേമാർദ്രമായെന്തോ
ചൊല്ലുന്നു നീ മെല്ലേ
പിന്നെയുമെന്റെ കിനാക്കളെയുമ്മ
കൊടുത്തുകൊടുത്തു മയക്കിയുണർത്തുക നീ...
നിനക്കെന്റെ മനസ്സിലെ
മലരിട്ട വസന്തത്തിൻ
മഴവില്ലു മെനഞ്ഞു തരാം
മിഴിക്കുള്ളിലെരിയുന്ന
നറു തിരി വെളിച്ചത്തിൽ
ഒരു തുള്ളി കവർന്നു തരാം
ഒരു സ്വർണതരിയായ് മാറിൽ
തല ചായ്ക്കാൻ മോഹിച്ചെത്തി
ഒരു കുമ്പിൾ പനിനീരായ് നിൻ
പാട്ടിലലിഞ്ഞു തുളുമ്പീ ഞാൻ.....