menu-iconlogo
huatong
huatong
k-j-yesudas-puliyilakkarayolum-cover-image

Puliyilakkarayolum

K. J. Yesudashuatong
sirius0101huatong
Тексты
Записи
പുളിയിലക്കരയോലും പുടവ ചുറ്റി

കുളിര്‍ ചന്ദനത്തൊടുകുറി ചാര്‍ത്തി

നാഗഫണത്തിരു മുടിയില്‍

പത്മരാഗ മനോജ്ഞമാം പൂ തിരുകി

സുസ്മിതേ നീ വന്നു ആ .........

ഞാന്‍ വിസ്മിത നേത്രനായ് നിന്നു

പുളിയിലക്കരയോലും പുടവ ചുറ്റി

കുളിര്‍ ചന്ദനത്തൊടുകുറി ചാര്‍ത്തി

പട്ടുടുത്തെത്തുന്ന പൗര്‍ണ്ണമി ആയ്

എന്നെ തൊട്ടുണര്‍ത്തും പുലര്‍വേളയായി

മായാത്ത സൗവര്‍ണ്ണ സന്ധ്യയായി നീ

എന്‍റെ മാറില്‍ മാലേയ സുഗന്ധമായി

സുസ്മിതേ നീ വന്നു ആ .........

ഞാന്‍ വിസ്മിത നേത്രനായ് നിന്നു

പുളിയിലക്കരയോലും പുടവ ചുറ്റി

കുളിര്‍ ചന്ദനത്തൊടുകുറി ചാര്‍ത്തി

മെല്ലേ ഉതിരും വള കിലുക്കം പിന്നേ

വെള്ളിക്കൊലുസ്സിന്‍ മണികിലുക്കം

തേകി പകര്‍ന്നപ്പോള്‍ തേന്‍ മൊഴികള്‍

നീ എന്‍ ഏകാന്തതയുടെ ഗീതം ആയി

സുസ്മിതേ നീ വന്നു ആ .........

ഞാന്‍ വിസ്മയ ലോലന്‍ ആയ് നിന്നു

പുളിയിലക്കരയോലും പുടവ ചുറ്റി

കുളിര്‍ ചന്ദനത്തൊടുകുറി ചാര്‍ത്തി

നാഗഫണത്തിരു മുടിയില്‍

പത്മരാഗ മനോജ്ഞമാം പൂ തിരുകി

സുസ്മിതേ നീ വന്നു ആ .........

ഞാന്‍ വിസ്മിത നേത്രനായ് നിന്നു

പുളിയിലക്കരയോലും പുടവ ചുറ്റി

കുളിര്‍ ചന്ദനത്തൊടുകുറി ചാര്‍ത്തി

Еще от K. J. Yesudas

Смотреть всеlogo

Тебе Может Понравиться