menu-iconlogo
huatong
huatong
avatar

Poo Kumkumappoo

K.J.Yesudashuatong
miztuthuatong
Тексты
Записи
പൂ കുങ്കുമപ്പൂ

പുഞ്ചിരിയ്ക്കും ചെമ്പകപ്പൂ

എന്‍നെഞ്ചകത്തെ

തങ്കനിലാ താമരപ്പൂ

പൂ കുങ്കുമപ്പൂ

പുഞ്ചിരിയ്ക്കും ചെമ്പകപ്പൂ

എന്‍നെഞ്ചകത്തെ

തങ്കനിലാ താമരപ്പൂ

പട്ടുനിലാവു

പൊട്ടിവിരിഞ്ഞൊരോര്‍മ്മകളില്‍

കുട്ടികളായി മുത്തു മെനഞ്ഞ

പട്ടിളം ചില്ലകളില്‍ - കുഞ്ഞു

പൂ കുങ്കുമപ്പൂ

പുഞ്ചിരിയ്ക്കും ചെമ്പകപ്പൂ

എന്‍നെഞ്ചകത്തെ

തങ്കനിലാ താമരപ്പൂ

അമ്പത്തൊന്നക്ഷരം

ചൊല്ലിപ്പഠിപ്പിച്ചൊരെന്‍ ഗുരുനാഥനല്ലേ

അന്തിക്കിരുട്ടിലെ വെട്ടം

തെളിയിച്ച കൈത്തിരിനാളമല്ലേ

അമ്പത്തൊന്നക്ഷരം

ചൊല്ലിപ്പഠിപ്പിച്ചൊരെന്‍ ഗുരുനാഥനല്ലേ

അന്തിക്കിരുട്ടിലെ വെട്ടം

തെളിയിച്ച കൈത്തിരിനാളമല്ലേ

താരാട്ടു മൂളാന്‍ പാട്ടായതും

താളം പിടിയ്ക്കും വിരലായതും

അമ്മയില്ലാത്ത നൊമ്പരം മായ്ക്കും

അച്ഛന്‍റെ പുണ്യമല്ലേ

പൂ കുങ്കുമപ്പൂ

പുഞ്ചിരിയ്ക്കും ചെമ്പകപ്പൂ

എന്‍നെഞ്ചകത്തെ

തങ്കനിലാ താമരപ്പൂ

പട്ടുനിലാവു

പൊട്ടിവിരിഞ്ഞൊരോര്‍മ്മകളില്‍

കുട്ടികളായി മുത്തു മെനഞ്ഞ

പട്ടിളം ചില്ലകളില്‍ - കുഞ്ഞു

പൂ കുങ്കുമപ്പൂ

പുഞ്ചിരിയ്ക്കും ചെമ്പകപ്പൂ

എന്‍നെഞ്ചകത്തെ

തങ്കനിലാ താമരപ്പൂ

കാവിലെ ഉത്സവം കാണുവാന്‍

പോകുമ്പോള്‍ തോളിലുറങ്ങിയതും

കര്‍ക്കിടക്കാറ്റിലെ

കോടമഴയത്ത് കൂടെയിറങ്ങിയതും

കാവിലെ ഉത്സവം കാണുവാന്‍

പോകുമ്പോള്‍ തോളിലുറങ്ങിയതും

കര്‍ക്കിടക്കാറ്റിലെ

കോടമഴയത്ത് കൂടെയിറങ്ങിയതും

ഉണ്ണിപൊന്നുണ്ണി വിളിയായതും

കണ്ണാടി പോല്‍ നിഴലായതും

നെഞ്ചിലുലാവും സങ്കടം

തീര്‍ത്തൊരച്ഛന്‍റെ നന്മയല്ലേ

പൂ കുങ്കുമപ്പൂ

പുഞ്ചിരിയ്ക്കും ചെമ്പകപ്പൂ

എന്‍നെഞ്ചകത്തെ

തങ്കനിലാ താമരപ്പൂ

പട്ടുനിലാവു

പൊട്ടിവിരിഞ്ഞൊരോര്‍മ്മകളില്‍

കുട്ടികളായി മുത്തു മെനഞ്ഞ

പട്ടിളം ചില്ലകളില്‍ - കുഞ്ഞു

പൂ കുങ്കുമപ്പൂ

പുഞ്ചിരിയ്ക്കും ചെമ്പകപ്പൂ

എന്‍നെഞ്ചകത്തെ

തങ്കനിലാ താമരപ്പൂ

Еще от K.J.Yesudas

Смотреть всеlogo

Тебе Может Понравиться

Poo Kumkumappoo от K.J.Yesudas - Тексты & Каверы