ഒരു നാളസ്റാഇൽ വരും..
റൂഹ് പിടിച്ചങ്ങു പോയ്‌മറയും
റബ്ബ് വിധിച്ച ഖളാആലേ..
ഇഹ ജീവിതം തീർന്നീടും..
ഒരു നാളസ്റാഇൽ വരും..
റൂഹ് പിടിച്ചങ്ങു പോയ് മറയും
റബ്ബ് വിധിച്ച ഖളാആലേ..
ചലനം നിലച്ചെന്നറിയുമ്പോൾ
ഭാര്യ മക്കളന്ന് കരഞ്ഞീടും..
ചലനം നിലച്ചെന്നറിയുമ്പോൾ
ഭാര്യ മക്കളന്ന് കരഞ്ഞീടും..
നൊന്ത് പെറ്റ പൊന്നുമ്മയന്ന്
ഇടനെഞ്ച് പൊട്ടി നിലവിളിക്കും
നൊന്ത് പെറ്റ പൊന്നുമ്മയന്ന്
ഇടനെഞ്ച് പൊട്ടി നിലവിളിക്കും
ഞാൻ അറിയാതെന്നുടെ നാ..മം
മയ്യത്തെന്നായ് മാറും..
ഞാൻ പണിതൊരി മണിമന്ദിരം
എന്റെ മരണ വീടായ് മാറും
ഞാൻ പണിതൊരി മണിമന്ദിരം
എന്റെ മരണ വീടായ് മാറും
ഒരു നാളസ്റാഇൽ വരും..
റൂഹ് പിടിച്ചങ്ങു പോയ്‌മറയും
റബ്ബ് വിധിച്ച ഖളാആലേ..
ഇഹ ജീവിതം തീർന്നീടും..