ഇഷ്ടമല്ലേ... ഇഷ്ടമല്ലേ...
ഉള്ളിലായെന്നോടിന്നും ഇഷ്ടമല്ലേ
ചൊല്ലൂ ഇഷ്ടമല്ലേ
കൂട്ടുകാരീ... കൂട്ടുകാരീ...
കൂട്ടിലോ നീയും ഞാനും മാത്രമല്ലേ
ഒന്നും മിണ്ടുകില്ലേ
ഇഷ്ടമല്ലേ... ഇഷ്ടമല്ലേ...
വെള്ളിമുകിലോടം മേലേ......
വെള്ളിമുകിലോടം മേലേ
തിങ്കളൊളി കണ്ണും നീട്ടി
മുല്ലയ്ക്കു മുത്തം നല്കുമ്പോൾ..
ഓ ..ഒരുനുള്ളു മധുരം വാങ്ങുമ്പോൾ
പുതുമഞ്ഞായ് നിന്നെ പൊതിയാനായ്
നെഞ്ചമൊന്നു കൊഞ്ചി വല്ലാതെ
ഇഷ്ടമല്ലേ... ഇഷ്ടമല്ലേ...
ഓര്മ്മയുടെ കൈകള് മെല്ലേ......
ഓര്മ്മയുടെ കൈകള് മെല്ലെ
നിന്നെ വരവേല്ക്കും മുമ്പേ
രാവിന്റെ ഈണം പെയ്യുമ്പോൾ
ഓ ..കനവിന്റെ പായില് ചായുമ്പോള്
ചുടുശ്വാസം കാതില് ചേരുമ്പോള്
കണ്ണുപൊത്തി ആരും കാണാതെ
ഇഷ്ടമല്ലേ... ഇഷ്ടമല്ലേ...
ഉള്ളിലായെന്നോടിന്നും ഇഷ്ടമല്ലേ
ചൊല്ലൂ ഇഷ്ടമല്ലേ
കൂട്ടുകാരീ... കൂട്ടുകാരീ...
കൂട്ടിലോ നീയും ഞാനും മാത്രമല്ലേ
ഒന്നും മിണ്ടുകില്ലേ
ഇഷ്ടമല്ലേ... ഇഷ്ടമല്ലേ...