വെൺ ശില കൊണ്ടു മെനഞ്ഞതു പോലൊരു
സുന്ദരി നിൻ മണി മാറത്ത് മാറത്ത് മാറത്ത്
കണ്ണുകളെന്തിനുടക്കി വലിക്കണ
ചൂണ്ടകളായ് നിൻ ചാരത്ത് ചാരത്ത്ചാരത്ത്
കോളെല്ലാം മായും നേരം
പങ്കായം മെല്ലെ വീശി
നീ നിന്റെ തോണിയിലേറി
പോരാമോ നല്ലൊരു നാളിൽ
ഓമല്‍പ്പൂത്താലിയുമായി
അന്നെന്റെ പൊന്നരയൻ നീ
അന്തി മയങ്ങി വെളുക്കുന്ന സമയത്തു
കണ്മണി നീയെൻ വലയിൽ പൊൻ മുത്ത്
ചാന്തു കുടഞ്ഞൊരു സൂര്യൻ മാനത്ത്
പൊട്ടു തൊടുന്നൊരു നാണം തീരത്ത്
നിൻ ചുടുനിശ്വാസത്തിൻ കാറ്റത്ത്
എന്നിലെയെന്നെയറിഞ്ഞൂ അരികത്ത്
ചാന്തു കുടഞ്ഞൊരു സൂര്യൻ മാനത്ത്
പൊട്ടു തൊടുന്നൊരു നാണം തീരത്ത്