പൂവിരിഞ്ഞല്ലോ ഇന്നെന്റെ മുറ്റത്തും
താളം വന്നല്ലോ ഇന്നെൻ ജീവനിലും
പൂവിരിഞ്ഞല്ലോ ഇന്നെന്റെ മുറ്റത്തും
താളം വന്നല്ലോ ഇന്നെൻ ജീവനിലും
ആരീരാരോ പാടിയുറക്കാം
കുഞ്ഞേ നീയുറങ്ങാൻ
കൂട്ടിനിരിക്കാം ഞാൻ
പൂവിരിഞ്ഞല്ലോ ഇന്നെന്റെ മുറ്റത്തും
താളം വന്നല്ലോ ഇന്നെൻ ജീവനിലും
അമ്പലത്തിലെ ഉത്സവത്തിന് ആയിരം തേര്
ചെണ്ടമേളം തകിലുമേളം പഞ്ചവാദ്യം തേരോട്ടം
അമ്പലത്തിലെ ഉത്സവത്തിന് ആയിരം തേര്
ചെണ്ടമേളം തകിലുമേളം പഞ്ചവാദ്യം തേരോട്ടം
മൂവന്തിക്ക് താലപ്പൊലി,
തേവരുക്ക് പൂക്കാവടി
ഞങ്ങളുമുണ്ടേ പൂരം കാണാൻ
പൈങ്കിളിയേ തോളിലിരുന്നാട്ടെ
പൂവിരിഞ്ഞല്ലോ ഇന്നെന്റെ മുറ്റത്തും
താളം വന്നല്ലോ ഇന്നെൻ ജീവനിലും