പൂവു പെറ്റൊരുണ്ണിയാ
തേന്മാവിലാടും വേളയില്‍...
പൂവൊരോര്‍മ്മ മാത്രമായ്
താരാട്ടും തെന്നല്‍ തേങ്ങിയോ
തൈക്കുളിരില്‍ പൂ വിരിഞ്ഞു
പൊങ്കലും പൊന്നോണവും...
കൈക്കുടന്ന നീട്ടി നിന്‍റെ
ഗാനതീര്‍ത്ഥമൊന്നിനായ്...
കണ്ണീര്‍പ്പാടം നീന്തുമ്പോള്‍
വന്നീല നീ കൂടെ...!
തംബുരു കുളിര്‍ ചൂടിയോ
തളിരംഗുലി തൊടുമ്പോള്‍...
തംബുരു കുളിര്‍ ചൂടിയോ
തളിരംഗുലി തൊടുമ്പോള്‍...
താമര തന്‍ തണ്ടു പോല്‍
കോമളമാം പാണികള്‍...
തഴുകുമെന്‍ കൈകളും തരളിതമായ് സഖീ...
തംബുരു കുളിര്‍ ചൂടിയോ
തളിരംഗുലി തൊടുമ്പോള്‍...