പാൽ പതഞ്ഞു തുളുമ്പുന്ന
പാലമരത്തണലത്തു..
പട്ടുമനഞ്ചലൊരുക്കുന്നു മാനം...
hey നീ വരുമ്പോൾ അഴകിന്റെ
പീലി മയിൽ തൂവലാലേ
വീശി വീശി തണുപ്പിക്കും തെന്നൽ..
മുത്തു മൊഴി തത്തേ കുക്കു കുയിലേ
കുപ്പിവള തട്ടി പാട്ടുമൂളേണ്ടേ...
ആവാരം പൂകൊരുത്തു മെനയേണ്ടേ
ആരാരും കാണാൻ നാളെ കഴിയേണ്ടേ
കല്യാണപ്പന്തൽ കെട്ടും കാണാം പ്രാവേ
ആറ്റിന്കര....
ആറ്റിൻ കരയോരത്തെ
ചാറ്റൽമഴ ചോദിച്ചു
കാറ്റേ കാറ്റേ വരുമോ
മാരിവില്ലു മേഞ്ഞൊരു
മണ്കുടിലിന് ജാലകം
മെല്ലെ മെല്ലെ തുറന്നു
കാണാതെ കാണാനെന്തു മോഹം
കാണുമ്പോൾ ഉളിനുള്ളിൽ നാണം
മിണ്ടാത്ത ചുണ്ടിൽ നിന്റെ പാട്ടിൻ ഈണം
ആറ്റിൻ കര
ആറ്റിൻ കരയോരത്തെ
ചാറ്റൽമഴ ചോദിച്ചു
കാറ്റേ കാറ്റേ വരുമോ