green ലൈക്ക് ബട്ടൻ അടിക്കാൻ മറക്കല്ലേ
ഖവ്വാലി പാട്ടുകൾ പാടി
അറബന ദഫുകൾ മുട്ടി
പൊൻതാലി ചരടായ് വരുവാൻ
ഖൽബകമെത്ര കൊതിച്ചു
കനകപ്പൊൻ കൈവള കാൽത്തള
പട്ടുടയാടയുടുത്ത് ..
പ്രിയനേ നിൻ മാറിലണഞ്ഞു
മയങ്ങും നാളിനി വരുമോ
മൊഞ്ചത്തി പെണ്ണെ നീയെൻ
നൊമ്പര മലരാണെന്നും
മംഗല്യ പന്തലിലെന്നിനി
ഒന്നായ് മാറും നമ്മൾ....
വെള്ളാമ്പൽ പൂ നുള്ളാൻ പണ്ടൊരുനാൾ ...
വള്ളം തുഴഞ്ഞു നാം
പോയില്ലേ പൂങ്കുയിലേ..
ചക്കര മാവിന്റെ പൂന്തണലിൽ
മൺകുടിൽ നാം തീർത്തു
കളിച്ചില്ലേ സുൽത്താനേ.....
കണ്ണൻചിരട്ടയിൽ നമ്മൾ
തുമ്പപ്പൂ ചോറു പകുത്തു
കഥയറിയാ കാലം നമ്മിൽ
മോഹത്തിൻ കോട്ടകൾ തീർത്തു
വെള്ളാമ്പൽ പൂ നുള്ളാൻ പണ്ടൊരുനാൾ ...
വള്ളം തുഴഞ്ഞു നാം
പോയില്ലേ പൂങ്കുയിലേ..