വികാരനൗകയുമായ് തിരമാലകളാടിയുലഞ്ഞു
കണ്ണീരുപ്പു കലര്‍ന്നൊരു മണലില്‍
വേളിപ്പുടവ വിരിഞ്ഞു
രാക്കിളി പൊന്‍മകളേ നിന്‍ പൂവിളി
യാത്രാമൊഴിയാണോ
നിന്‍ മൗനം പിന്‍വിളിയാണോ
വെണ്‍നുര വന്നു തലോടുമ്പോള്‍
തടശിലയലിയുകയായിരുന്നോ
വെണ്‍നുര വന്നു തലോടുമ്പോള്‍
തടശിലയലിയുകയായിരുന്നോ
പൂമീന്‍ തേടിയ ചെമ്പിലരയന്‍
ദൂരേ തുഴയെറിമ്പോള്‍
തീരവും പൂക്കളും കാണാക്കരയില്‍
മറയുകയായിരുന്നോ
രാക്കിളി പൊന്‍മകളേ നിന്‍ പൂവിളി
യാത്രാമൊഴിയാണോ
നിന്‍ മൗനം പിന്‍വിളിയാണോ
ഞാനറിയാതെ നിന്‍ പൂമിഴിത്തുമ്പില്‍
കൗതുകമുണരുകയായിരുന്നു
ഞാനറിയാതെ നിന്‍ പൂമിഴിത്തുമ്പില്‍
കൗതുകമുണരുകയായിരുന്നു
എന്നിളം കൊമ്പില്‍ നീ പാടാതിരുന്നെങ്കില്‍
ജന്മം പാഴ്‌മരമായേനേ
ഇലകളും കനികളും മരതകവര്‍ണ്ണവും
വെറുതേ മറഞ്ഞേനേ
രാക്കിളി പൊന്‍മകളേ നിന്‍ പൂവിളി
യാത്രാമൊഴിയാണോ
നിന്‍ മൗനം പിന്‍വിളിയാണോ
SONG UPLOAD BY...P.S.BAALASUBRAMANIAN