പൊട്ടുതൊട്ട പൗർണമി
തൊട്ട് തൊട്ട് നില്ക്കാവേ
പൂത്തുലഞ്ഞു നിന്നു താരകൾ
കൺ കോണിലുള്ളിലെ
കണ്ണാടി നീറ്റവേ
കാത്തു നിന്ന രാവുകൾ കണ്ടു ഞാൻ
എത്ര നാൾ എത്ര നാൾ
തേടി നിന്നുവെന്നോ നിന്നെ ഞാൻ
അത്രമേൽ അത്രമേൽ
നെഞ്ചകം ഉരുകും അനുരാഗം
പ്രണയ വീണ മീട്ടി
പൊട്ടുതൊട്ട പൗർണമി
തൊട്ട് തൊട്ട് നില്ക്കാവേ
പൂത്തുലഞ്ഞു നിന്നു താരകൾ
പൂ പോലെ ചുണ്ടിൽ തേനൂറും
നീൻ ഉള്ളിൽ
സ്നേഹ സ്വപ്നങ്ങളോ
മോഹ രാഗങ്ങളോ
അവയിൽ ഒഴുകും
അഴകിൻ അലകൾ
ഹൃദയ മധുര ചഷകം ഇതിലെ
പ്രേമ തരള നുരകൾ ഇളകും
ഗാന രസന
തഴുകി ഒഴുകവേ
നീയും ഞാനും വന്നേ
എന്നോമൽ പെണ്ണേ
പൊട്ടുതൊട്ട പൗർണമി
തൊട്ട് തൊട്ട് നില്ക്കവേ
പൂത്തുലഞ്ഞു നിന്നു താരകൾ
എത്ര നാൾ എത്ര നാൾ
തേടി നിന്നുവെന്നോ നിന്നെ ഞാൻ
അത്രമേൽ അത്രമേൽ
നെഞ്ചകം ഉരുകും അനുരാഗം
പ്രണയ വീണ മീട്ടി
താ രാരാ രാരാ രാ
താ രാരാ രാരാ രാ
താര രാരാ താര രാരാ ര