ലൈലേ ലൈലേ സ്വർഗ്ഗപൂമയിലേ
നീയെന്റെ ഖൽബിൻ ഒളിവല്ലേ
ചൊങ്കാരകുളല് ബീവിയാളേ
നീയെൻ ആശികായ പ്പൊലിവല്ലേ
എന്നോടുള്ള കേപ്പിരിശത്താലേ
മജ്നുവായ് മാറിയോ ഖൈസേനീ
നിന്റെ ഹാലും കോലം കണ്ടെന്റെ
ഇടനെഞ്ചാകെ തീ പടരുന്നുണ്ടേ
ലൈലേ ലൈലേ സ്വർഗ്ഗപൂമയിലേ
നീയെന്റെ ഖൽബിൻ ഒളിവല്ലേ
എന്നോടുള്ള കേപ്പിരിശത്താലേ
മജ്നുവായ് മാറിയോ ഖൈസേ നീ
ആരുമാരും കാണാതെ ഈ നീലമലഞ്ചെരുവിൽ
പൂഞ്ചോലതീരത്തു നാം ഒരുമിച്ചില്ലേ
മുഖത്തോടു മുഖം നോക്കി
കരഞ്ഞാനന്ദക്കണ്ണീരാൽ
തെരുതെരെ ഉമ്മ ചൊരിഞ്ഞു പുളകിതരായില്ലേ
ഓ ആരുമാരും കാണാതെ ഈ നീലമലഞ്ചെരുവിൽ
പൂഞ്ചോലതീരത്തു നാം ഒരുമിച്ചില്ലേ
തെരുതെരെ ഉമ്മ ചൊരിഞ്ഞു പുളകിതരായന്ന്
നമ്മുടെ ഖൽബും ഖൽബും ഏറെ തണുത്തില്ലേ
ലൈലേ ലൈലേ സ്വർഗ്ഗപൂമയിലേ
നീയെന്റെ ഖൽബിൻ ഒളിവല്ലേ
എന്നോടുള്ള കേപ്പിരിശത്താലേ
മജ്നുവായ് മാറിയോ ഖൈസേനീ