menu-iconlogo
logo

Kurishil Marichavane...

logo
avatar
Vani Jayaram/Jimmylogo
Lal💞Kuwait💞Layam🎼V🎼logo
Sing in App
Lyrics
അപ്‌ലോഡ് ബൈ ലാൽ കുവൈറ്റ്

MFകുരിശില്‍ മരിച്ചവനേ കുരിശാലേ വിജയം വരിച്ചവനേ

മിഴിനീരൊഴുക്കിയങ്ങേ കുരിശിന്റെ വഴിയേ വരുന്നു ഞങ്ങള്‍

ലോകൈക നാഥാ, നിന്‍ ശിഷ്യരായ്ത്തീരുവാനാശിപ്പോനെന്നുമെന്നും....

കുരിശുവഹിച്ചു നിന്‍ കാല്‍പ്പാടു പിഞ്ചെല്ലാന്‍ കല്പിച്ച നായകാ.

നിന്‍ ദിവ്യരക്തത്താലെന്‍ പാപമാലിന്യം കഴുകേണമേ ലോകനാഥാ......

കുരിശില്‍ മരിച്ചവനേ കുരിശാലേ വിജയം വരിച്ചവനേ......

മിഴിനീരൊഴുക്കിയങ്ങേ കുരിശിന്റെ വഴിയേ വരുന്നു ഞങ്ങള്‍.......

അപ്‌ലോഡ് ബൈ ലാൽ കുവൈറ്റ്

M മരണത്തിനായ് വിധിച്ചു, കറയറ്റ ദൈവത്തിന്‍ കുഞ്ഞാടിനെ

അപരാധിയായ് വിധിച്ചു കല്മഷം കലരാത്ത കര്‍ത്താവിനെ

അറിയാത്ത കുറ്റങ്ങള്‍ നിരയായ്ചുമത്തി പരിശുദ്ധനായ നിന്നില്‍

കൈവല്യദാതാ, നിന്‍ കാരുണ്യം കൈക്കൊണ്ടോര്‍ കദനത്തിലാഴ്ത്തി നിന്നെ.

അവസാനവിധിയില്‍ നീ യലിവാര്‍ന്നു ഞങ്ങള്‍ക്കായരുളേണെമേ നാകഭാഗ്യം.

മരണത്തിനായ് വിധിച്ചു, കറയറ്റ ദൈവത്തിന്‍ കുഞ്ഞാടിനെ

അപരാധിയായ് വിധിച്ചു കല്മഷം കലരാത്ത കര്‍ത്താവിനെ......

അപ്‌ലോഡ് ബൈ ലാൽ കുവൈറ്റ്

F കുരിശു ചുമന്നിടുന്നു ലോകത്തിന്‍ വിനകള്‍ ചുമന്നിടുന്നു.

നീങ്ങുന്നു ദിവ്യ നാഥന്‍ നിന്ദനം നിറയും നിരത്തിലൂടെ.

"എന്‍ ജനമേ ചൊല്ക ഞാനെന്തു ചെയ്തു കുരിശെന്റെ തോളിലേറ്റാന്‍ ?

പൂന്തേന്‍ തുളുമ്പുന്ന നാട്ടില്‍ ഞാന്‍ നിങ്ങളെ ആശയോടാനയിച്ചു:

എന്തേ,യിദം നിങ്ങളെല്ലാം മറന്നെന്റെ ആത്മാവിനാതങ്കമേറ്റി

കുരിശു ചുമന്നിടുന്നു ലോകത്തിന്‍ വിനകള്‍ ചുമന്നിടുന്നു.

നീങ്ങുന്നു ദിവ്യ നാഥന്‍ നിന്ദനം നിറയും നിരത്തിലൂടെ........

അപ്‌ലോഡ് ബൈ ലാൽ കുവൈറ്റ്

M കുരിശിന്‍ കനത്തഭാരം താങ്ങുവാന്‍ കഴിയാതെ ലോകനാഥന്‍

പാദങ്ങള്‍ പതറി വീണു കല്ലുകള്‍ നിറയും പെരുവഴിയില്‍

തൃപ്പാദം കല്ലിന്മേല്‍ തട്ടിമുറിഞ്ഞു ചെന്നിണം വാര്‍ന്നൊഴുകി

മാനവരില്ല, വാനവരില്ല താങ്ങിത്തുണച്ചീടുവാന്‍

അനുതാപമൂറുന്ന ചുടുകണ്ണുനീര്‍ തൂകിയണയുന്നു മുന്നില്‍ ഞങ്ങള്‍

കുരിശിന്‍ കനത്തഭാരം താങ്ങുവാന്‍ കഴിയാതെ ലോകനാഥന്‍

പാദങ്ങള്‍ പതറി വീണു കല്ലുകള്‍ നിറയും പെരുവഴിയില്‍......

അപ്‌ലോഡ് ബൈ ലാൽ കുവൈറ്റ്

F വഴിയില്‍ക്കരഞ്ഞു വന്നോരമ്മയെ തനയന്‍ തിരിഞ്ഞുനോക്കി

സ്വര്‍ഗ്ഗിയകാന്തി ചിന്തും മിഴികളില്‍ കൂരമ്പു താണിറങ്ങി.

ആരോടു നിന്നെ ഞാന്‍ സാമ്യപ്പെടുത്തും കദനപ്പെരുങ്കടലേ?”

ആരറിഞ്ഞാഴത്തിലലതല്ലിനില്‍ക്കുന്ന നിന്‍ മനോവേദന?

നിന്‍ കണ്ണുനീരാല്‍ കഴുകേണമെന്നില്‍ പതിയുന്ന മാലിന്യമെല്ലാം.

വഴിയില്‍ക്കരഞ്ഞു വന്നോരമ്മയെ തനയന്‍ തിരിഞ്ഞുനോക്കി

സ്വര്‍ഗ്ഗിയകാന്തി ചിന്തും മിഴികളില്‍ കൂരമ്പു താണിറങ്ങി.......

അപ്‌ലോഡ് ബൈ ലാൽ കുവൈറ്റ്