മിനുങ്ങും മിന്നാമിനുങ്ങേ..
മിന്നി മിന്നി തേടുന്നതാരെ..
വരുമോ ചാരെ നിന്നച്ഛൻ..?
മിനുങ്ങും മിന്നാമിനുങ്ങേ...
മിന്നി മിന്നി തേടുന്നതാരെ...
വരുമോ ചാരെ നിന്നച്ഛൻ...
നെറുകിൽ തൊട്ടു തലോടി
കഥകൾ പാടി ഉറക്കാൻ
വരുമോ ചാരെ നിന്നച്ഛൻ...
പുതു കനവാൽ മഷിയെഴുതി
മിഴികളിലാദ്യം
ചിറകുകളിൽ കിലുകിലുങ്ങും
തരിവളയേകി
കുഞ്ഞിച്ചുണ്ടിൽ പൊന്നും തേനും
തന്നു മാമൂട്ടി
പിച്ച പിച്ച വെക്കാൻ കൂടെ
വന്നു കൈ നീട്ടി ..
മിനുങ്ങും മിന്നാമിനുങ്ങേ..
മിന്നി മിന്നി തേടുന്നതാരെ..
വരുമോ ചാരെ നിന്നച്ഛൻ...
വരുമോ ചാരെ നിന്നച്ഛൻ...