മനസ്സെന്ന മോഹക്കുടിലിൽ
നിറയുന്ന സ്നേഹക്കനികൾ
കൊതിയോടെ പങ്കിടുവാനായ്
കിളിയേ നീ വന്നിടുമോ
മനസ്സെന്ന മോഹക്കുടിലിൽ
നിറയുന്ന സ്നേഹക്കനികൾ
കൊതിയോടെ പങ്കിടുവാനായ്
കിളിയേ നീ വന്നിടുമോ
നിൻ സ്നേഹമെനിക്കായ് തരുമോ
ചിരകാലം കൂട്ടിനു വരുമോ
പ്രണയം പകുത്തു തരാം
ഹൃദയം നിനക്ക് തരാം…
പ്രണയം പകുത്തു തരാം
ഹൃദയം നിനക്ക് തരാം…
ഒരു പൂ തന്നാൽ നീയെന്റെ
കൂടെ പോരുമോ
ഞാൻ കൂട്ടി വെച്ച കൂട്ടിൽ നീ
കുയിലായ് പാടുമോ
നീയെന്‍ ഇണയായ് കൂടുമോ