കാത്തുനിന്ന മഴപൂത്തുനിന്ന പുഴയോ..രം
ഓരോ...ന്നോര്‍ത്തു പാടുമൊരു
പാട്ടുകൊണ്ടു വരവേല്‍ക്കാം നിന്നെ..
പാതി ചാരിയൊരു വാതിലിന്റെയഴിയോരം
നീയാം..
നെയ്‌വിളക്കിന്നൊളി നീട്ടി
നില്‍ക്കുമൊരു സന്ധ്യേ സന്ധ്യേ..
മെല്ലെയെന്നെ വിളിച്ചുണര്‍ത്തല്ലേ
വെയില്‍ക്കിളി ഉറങ്ങട്ടെ ഞാന്‍
എന്നും നിന്റെയടുത്തിരിപ്പില്ലേ
പനിനീര്‍ത്തുള്ളീ നനയട്ടെ ഞാന്‍
നീയില്ലാതെന്നോര്‍മ്മകള്‍....
എന്നാളും എന്നാളും എന്റേതല്ലേ നീ
എന്താണീ കണ്ണില്‍ പരിഭവം.. ആ....
മറ്റാരും കാണാക്കൗതുകം...
തൊട്ടുരുമ്മിയിരിക്കാന്‍ കൊതിയായീ നിന്നെ
കട്ടെടുത്തു പറക്കാന്‍ കൊതിയായീ
മുല്ലമുടിച്ചുരുളില്‍ മുകിലായീ ഒന്നു
മൂടിപ്പുതച്ചിരുന്നാല്‍ മതിയായീ