തൂവല്‍ വിണ്ണിന്‍ മാറില്‍ത്തൂവി
മാരിക്കാറിന്‍ മാനസരാഗം തേടി
തൂവല്‍ വിണ്ണിന്‍ മാറില്‍ത്തൂവി
മാരിക്കാറിന്‍ മാനസരാഗം തേടി
ജീവിതഗാനം പാടൂ
മണിവര്‍ണ്ണക്കിളിമകളേ
നെടുമംഗല്യം നടമാടാനായ് പാടൂ..
തൂവല്‍ വിണ്ണിന്‍ മാറില്‍ത്തൂവി
മാരിക്കാറിന്‍ മാനസരാഗം തേടി..
നീരോടും പൂന്തോപ്പില്‍
നിറമോലും മോഹങ്ങള്‍
രാപ്പൂരം കൊണ്ടാടുമ്പോള്‍,
മേലേ മലയോരം കുടമാറുമ്പോള്‍
ീരോടും പൂന്തോപ്പില്‍
നിറമോലും മോഹങ്ങള്‍
രാപ്പൂരം കൊണ്ടാടുമ്പോള്‍,
മേലേ മലയോരം കുടമാറുമ്പോള്‍
ചോലപൂങ്കൊമ്പില്‍ തുള്ളിത്തൂമഞ്ഞില്‍
കുഞ്ഞിലത്തേന്മൊഴിയില്‍
കണിമകുടം
പൊന്‍നിറമായ്,
കതിര്‍മണിയുതിരെ
പുതുനിറപറയായ്
പറനിറയെ പുത്തരി നിറയാന്‍
പൈങ്കിളിയേ പാടൂ നീ
തൂവല്‍
വിണ്ണിന്‍ മാറില്‍ത്തൂവി
മാരിക്കാറിന്‍
മാനസരാഗം തേടി
ജീവിതഗാനം പാടൂ
മണിവര്‍ണ്ണക്കിളിമകളേ
നെടുമംഗല്യം നടമാടാനായ് പാടൂ
തൂവല്‍ വിണ്ണിന്‍ മാറില്‍ത്തൂവി
മാരിക്കാറിന്‍ മാനസരാഗം തേ..ടി.
താഴ്വാരം പൂകുമ്പോള്‍
കാറ്റാടിത്തായാട്ടില്‍
മുട്ടോളം കുടമുല്ലപ്പൂ,
താഴെ മിന്നാടും മുത്തായിരം
താഴ്വാരം പൂകുമ്പോള്‍
കാറ്റാടിത്തായാട്ടില്‍
മുട്ടോളം കുടമുല്ലപ്പൂ,
താഴെ മിന്നാടും മുത്തായിരം
അല്ലിക്കൈ നീട്ടും പച്ചോലത്തുമ്പില്‍
വെണ്ണിലാപ്പാല്‍ക്കണങ്ങള്‍
പുതുമാനം
പൂമനമായ്,
യാമിനിനീളേ
പുഞ്ചിരിയലയായ്
പൂമാനം പുഞ്ചിരി വിടരെ പൈങ്കിളിയേ വായോ നീ
തൂവല്‍
വിണ്ണിന്‍ മാറില്‍ത്തൂവി
മാരിക്കാറിന്‍
മാനസരാഗം തേടി
ജീവിതഗാനം പാടൂ
മണിവര്‍ണ്ണക്കിളിമകളേ
നെടുമംഗല്യം നടമാടാനായ് പാടൂ
തൂവല്‍ വിണ്ണിന്‍ മാറില്‍ത്തൂവി
മാരിക്കാറിന്‍ മാനസരാഗം തേ..ടി ..