സുരലോകജലധാര
ഒഴുകി ഒഴുകി
പുളകങ്ങൾ ആത്മാവിൽ
തഴുകി തഴുകി
ഇളംകാറ്റു മധുമാരി
തൂകി തൂകി
വാനമൊരു വർണ്ണചിത്രം
എഴുതി എഴുതീ....
കാമുകനാം പൂന്തെന്നൽ
മുറുകെ മുറുകെ പുണരുന്നു
കാമിനിയാം പൂഞ്ചോല
കുതറി കുതറി ഓടുന്നു
മേഘമാല വാനിലാകെ
മലർന്നു മലർന്നു നീന്തുന്നു...
മേഘമാല വാനിലാകെ
മലർന്നു മലർന്നു നീന്തുന്നു...
കണ്ണിൻ മുന്നിൽ വിണ്ണഴകിൻ
നൃത്തമല്ലോ കാണ്മൂ...
കാലിൽ തങ്കച്ചിലമ്പിട്ട
നർത്തകിയല്ലോ അരുവീ...
സുരലോകജലധാര
ഒഴുകി ഒഴുകി.....
പുളകങ്ങൾ ആത്മാവിൽ
തഴുകി തഴുകി....
ഇളംകാറ്റു മധുമാരി
തൂകി തൂകി....
വാനമൊരു വർണ്ണചിത്രം
എഴുതി എഴുതീ....
മാനസത്തിൻ സ്വപ്നരാജി
നിറയെ നിറയെ വിരിയുന്നു
മാദകമാം സങ്കല്പങ്ങൾ
ചിറകുനീർത്തി പറക്കുന്നു
ചക്രവാളസീമയിങ്കൽ
പാറി പാറി ചെല്ലുന്നു
ചക്രവാളസീമയിങ്കൽ
പാറി പാറി ചെല്ലുന്നു
മാരിവില്ലിൻ ഊഞ്ഞാലയിൽ
ഉർവ്വശിയായ് ചാഞ്ചാടും
മാറി മാറി മൌനസ്വപ്നഗാനമാല
ഞാൻ പാ...ടും....
സുരലോകജലധാര
ഒഴുകി ഒഴുകി.....
പുളകങ്ങൾ ആത്മാവിൽ
തഴുകി തഴുകി....
ഇളംകാറ്റു മധുമാരി
തൂകി തൂകി....
വാനമൊരു വർണ്ണചിത്രം
എഴുതി എഴുതീ....