ഓലത്തുമ്പത്തിരുന്നൂയലാടും
ചെല്ല പൈങ്കിളീ
എന്‍റെ ബാലഗോപാലനെ
എണ്ണ തേപ്പിക്കുമ്പം പാടെടീ
വെള്ളം കോരി കുളിപ്പിച്ചു
കിന്നരിച്ചോമനിച്ചയ്യയ്യാ
എന്‍റെ മാരിപ്പളുങ്കിപ്പം
രാജപൂ മുത്തായി പോയെടീ
ചൊല്ലി നാവേറരുതേ
കണ്ടു കണ്ണേറരുതേ
പിള്ളദോഷം കളയാൻ
മൂള് പുള്ളോൻക്കുടമേ ഹോയ്
ഓലത്തുമ്പത്തിരുന്നൂയലാടും
ചെല്ല പൈങ്കിളീ
എന്‍റെ ബാലഗോപാലനെ
എണ്ണ തേപ്പിക്കുമ്പം പാടെടീ
കുരുന്നു ചുണ്ടിലോ നിറഞ്ഞ പുഞ്ചിരി
വയമ്പു നാവിലോ നുറുങ്ങു കൊഞ്ചലും
നുറുങ്ങു കൊഞ്ചലിൽ വളർന്ന മോഹവും
നിറം മറഞ്ഞതിൽ പടർന്ന സ്വപ്നവും
ആനന്ദ തേനിമ്പത്തേരിൽ ഞാനീ
മാനത്തൂടങ്ങിങ്ങൊന്നോടി ക്കോട്ടെ
മാനത്തെങ്ങോ പോയി പാത്തു നിൽക്കും
മാലാഖ പൂമുത്തെ ചോദിച്ചോട്ടെ
പൂങ്കവിൾ കിളുന്നിൽ നീ
പണ്ടു തേച്ച ചാന്തിനാൽ
എന്നുണ്ണിക്കെൻച്ചൊല്ലും
കണ്ണുംപെട്ടുണ്ടാകും
ദോഷം മാറുമോ..
ഓലത്തുമ്പത്തിരുന്നൂയലാടും
ചെല്ല പൈങ്കിളീ
എന്‍റെ ബാലഗോപാലനെ
എണ്ണ തേപ്പിക്കുമ്പം പാടെടീ