ഏഴിലം പാല പൂത്തു
പൂമരങ്ങള്‍ കുട പിടിച്ചു
വെള്ളിമലയില്‍ വേളിമലയില്‍
ഏലേലം പാടി വരും
കുയിലിണകള്‍ കുരവയിട്ടു
വെള്ളിമലയില്‍ വേളിമലയില്‍
പൊന്‍കിനാവിന്‍ പൂവനത്തില്‍
പാരിജാതം പൂത്തുലഞ്ഞു
പൊന്‍കിനാവിന്‍ പൂവനത്തില്‍
പാരിജാതം പൂത്തുലഞ്ഞു
എന്‍ മനസ്സിന്‍ മലനിരകള്‍
പൊന്നശോക മലരണിഞ്ഞു
ആകാശത്താമരപോല്‍
എന്‍ മടിയില്‍ വന്നു വീണു
ആത്മസഖി നീ പ്രാണസഖി നീ
എന്നുമെന്നും ഒന്നു ചേരാന്‍
എന്‍ ഹൃദയം തപസ്സിരുന്നു
എന്നുമെന്നും ഒന്നു ചേരാന്‍
എന്‍ ഹൃദയം തപസ്സിരുന്നു
ഏകാന്ത സന്ധ്യകളില്‍
നിന്നെ ഓര്‍ത്തു ഞാന്‍ കരഞ്ഞു
കാണാന്‍ കൊതിച്ച നേരം
കവിത പോലെന്‍ മുന്നില്‍ വന്നു
ആത്മസഖി നീ പ്രാണസഖി നീ
ആ.......
ആ.......
ആ.......
ആ.......
ആ.......ആ.......ആ.......
ആ.......ആ.......ആ.......