വർണ്ണപതംഗം തേടും മൃദുയൗവ്വനങ്ങളിൽ
അനുഭൂതിയേകും പ്രിയസംഗമം
വർണ്ണപതംഗം തേടും മൃദുയൗവ്വനങ്ങളിൽ
അനുഭൂതിയേകും പ്രിയസംഗമം
കൗമാരമുന്തിരി തളിർവാടിയിൽ
കുളിരാർന്നുവല്ലോ വസന്തരാഗം
അന്തിവെയിൽ പൊന്നുതിരും
ഏദൻ സ്വപ്നവുമായ്..
വെള്ളിമുകിൽ പൂവണിയും
അഞ്ജന താഴ്വ്വരയിൽ..
കണി മഞ്ഞുമൂടുമീ നവരംഗ സന്ധ്യയിൽ
അരികേ..വാ.. മധുചന്ദ്രബിംബമേ..
അന്തിവെയിൽ പൊന്നുതിരും
ഏദൻ സ്വപ്നവുമായ്..
വെള്ളിമുകിൽ പൂവണിയും
അഞ്ജന താഴ്വ്വരയിൽ..