എം ജയചന്ദ്രന്‍
കൈതപ്രം
ഓ സൈനബാ
അഴകുള്ള സൈനബാ
ഇളമാൻ കിടാവ് പോലെ
വന്നതെന്തിനാണ് നീ
ഓ സൈനബാ
അലിവുള്ള സൈനബാ
അറിയാതെ എന്റെ
ജീവനായതെന്തിനാണ് നീ
മാനല്ല ഞാൻ
ഇളമാനല്ല ഞാൻ
ഇളം തൂവൽക്കൊണ്ട്
കൂടുതീർക്കും അല്ലിപൈങ്കിളി
ഓ സൈനബാ
സൈനബാ...
സൈനബാ...
പെരുന്നാൾ നിലവുകൊണ്ടു
റുമാൽ തീർത്ത സൈനബാ
ഞാൻ അരളിമാല
കൊണ്ട് നിന്നെ കെട്ടിയിട്ടലോ
പെരുന്നാൾ നിലവുകൊണ്ടു
റുമാൽ തീർത്ത കൈകളാൽ
ഞാൻ അരളിമാല
നിനക്കുവേണ്ടി കൊറ്തെടുത്തല്ലോ
ഇനി താരകങ്ങളെ
തിരു സാക്ഷിയാക്കി ഞാൻ
നിന്നെ ഇന്ന് സ്വന്തമാക്കുമെന്റെ
സൈനബാ
ഓ സൈനബാ
അഴകുള്ള സൈനബാ
ഇളമാൻ കിടാവ് പോലെ
വന്നതെന്തിനാണ് നീ
അനുരാഗജാലകം തുറന്ന്
വന്നതാണ് ഞാൻ
മഴ മുകിലുകൾക്ക് മേലെ വന്ന
മാരിവില്ല് നീ
അനുരാഗജാലകം തുറന്ന്
വന്ന സൈനബാ
കരിമുകിലുകൾക്ക് മേലെ വന്ന
മാരിവില്ല് നീ
അതിരിന്നലിഞ്ഞുപൊയി
പുളകം വിരിഞ്ഞുപോയി
നൂറുനന്മ പൂവണിഞ്ഞ
പ്രണയസന്ധ്യയായി
ഓ സൈനബാ
അഴകുള്ള സൈനബാ
ഇളമാൻ കിടാവ് പോലെ
വന്നതെന്തിനാണ് നീ
മാനല്ല ഞാൻ
ഇളമാനല്ല ഞാൻ
ഇളം തൂവൽക്കൊണ്ട്
കൂടുതീർക്കും അല്ലിപൈങ്കിളി
ഓ സൈനബാ
സൈനബാ...
സൈനബാ...