രതിസുഖ സാരമായി ദേവി നിന്മെയ്
വാർത്തോരാ ദൈവം........ കലാകാരൻ
കലാകാരൻ പ്രിയേ നിൻ പ്രേമമെന്നിൽ
ചേർത്തൊരാ ദൈവം...........കലാകാരൻ
രതിസുഖ സാരമായി ദേവി നിന്മെയ്
വാർത്തോരാ ദൈവം........ കലാകാരൻ
കലാകാരൻ പ്രിയേ നിൻ പ്രേമമെന്നിൽ
ചേർത്തൊരാ ദൈവം...........കലാകാരൻ
തുളുമ്പും മാദക മധു
പാനപാത്രം നിന്റെയീ നേത്രം
തുളുമ്പും മാദക മധു
പാനപാത്രം നിന്റെയീ നേത്രം
സഖി നിൻ വാർമുടി തൻ
കാന്തിയേന്തി നീല മേഘങ്ങൾ
സഖി നിൻ വാർമുടി തൻ
കാന്തിയേന്തി നീല മേഘങ്ങൾ
തവാധര ശോഭയാലീ ഭൂമിയിൽ പല കോടി
പൂ തീർ ത്തൂ.....കലാകാരൻ
കലാകാരൻ പ്രിയേ നിൻ പ്രേമമെന്നിൽ
ചേർത്തൊരാ ദൈവം .....കലാകാരൻ