പൂവായ പൂ ഇന്നു ചൂടി വന്നല്ലോ
തേരായ തേർ ഇന്നു തൂകി വന്നല്ലോ
പൊൻ കിനാവുകൾ ഒന്നായ് ഓടി വന്നല്ലോ
പൊന്നണിഞ്ഞ തേർ ഒന്നിലേറി വന്നല്ലോ
പൂവായ പൂ ഇന്നു ചൂടി വന്നല്ലോ
കണ്ടു മുട്ടിയൊരു നാളു തൊട്ടു
നമ്മൾ രണ്ടു പേര് പോറ്റും മോഹം
ഈ ദിനത്തിലതു കാട്ടു ചോല
പോലെ പാട്ടു പാടി ഒഴുകുന്നു
കനവിലോ നിൻറ്റെ രൂപം
നിനവിലോ നിൻറ്റെ നാദം
ഒരു ശ്രുതിയായ് ഒരു ലയമായ്
അനുദിനംഅരികിലായ് സീമന്തിനീ ..
നിറമായ് സ്വരമായ് മുന്നിൽ നീയാടി വാ ..
പൂവായ പൂ ഇന്നു ചൂടി വന്നല്ലോ
കണ്ണുകണ്ണിലൊരു കഥ പറഞ്ഞു
നമ്മൾ നീല രാവിൽ തീർത്ത ദാഹം
ആ കതിർമണികൾ താളമിട്ടരികിൽ
മേളമോടു കളിക്കുന്നു
പ്രിയസഖീ നിൻറ്റെ ഗീതം ..
പ്രിയതരം നിൻറ്റെ ഹാസം
ഒരു നിധിയായ് നിധി വരമായ്
ധനുമാസ കുളിരുമായ് ഏകാകിനി ..
വധുവായ് മധുവായ് മുന്നിൽ നീ ഓടി വാ ..
പൂവായ പൂ ഇന്നു ചൂടി വന്നല്ലോ
പൊന്നണിഞ്ഞ തേർ ഒന്നിലേറി വന്നല്ലോ
പൂവായ പൂ ഇന്നു ചൂടി വന്നല്ലോ