പൊൻതാലം പൂങ്കാവുകളിൽ
തന്നാലാടും പൂങ്കാറ്റെ
ഇന്നാതിരയുടെ തിരുമുറ്റം
തൂത്തു തളിയ്ക്കാൻ നീ വരുമോ
മുങ്ങിക്കുളി കഴിഞ്ഞെത്തിയ പെണ്ണിൻ
മുടിയിൽ ചൂടാൻ പൂ തരുമോ
തീരം തേടുമോളം
പ്രേമഗീതങ്ങൾ തന്നൂ
ഈണം ചേർത്തു നീ ഇന്നെൻറെ
കാതിൽ പറഞ്ഞു
ഈ രാവിൽ ഞാൻ നിന്നെ
തൊട്ടു തൊട്ടുണർത്തീ
എന്നംഗുലികൾ ലാളിയ്ക്കും
നീയൊരു ചിത്ര വിപഞ്ചികയായി
തീരം തേടുമോളം
പ്രേമഗീതങ്ങൾ തന്നൂ
ഈണം ചേർത്തു നീ ഇന്നെൻറെ
കാതിൽ പറഞ്ഞു