പാൽകുളിരാലോലം പെയ്യുന്നു
പുതുമലരമ്പിളിയോ നീയോ...
കാൽതളമേളങ്ങൾ കേൾക്കുന്നു
കതിരുകൾ വിളയാടും നേരം......
ഈ കല്യാണം കൂടാൻ വാ
കുറുവാൽക്കിളി
ഈ കല്യാണം കൂടാൻ വാ
കുറുവാൽക്കിളി
നിൻ പൊൻതൂവൽ കൂടും താ
ഇളവേൽക്കുവാൻ
തളിരുടയാട കസവോടെ
ഇഴപാകി ആരെ തന്നു.....
മാനം തെളിഞ്ഞേ നിന്നാൽ
മനസും നിറഞ്ഞേ വന്നാൽ
വേണം കല്യാണം
നാണം കുഞ്ഞുഞ്ഞാലാട്ടും
നിറമാരിൽ ചെല്ലം ചെല്ലം
താളം തൂമേളം
മണി ചേലോലും ഓലേഞ്ഞാലി
ഇനി കാർത്തുമ്പി പെണ്ണാൾക്കു
താലിയും കൊണ്ടേ വായോ
മാനം തെളിഞ്ഞേ നിന്നാൽ
മനസും നിറഞ്ഞേ വന്നാൽ
വേണം കല്യാണം...