തിരയാടും തീരമിന്നും സ്വാഗതമോതിടും
തിരയാടും തീരമിന്നും സ്വാഗതമോതിടും
കവിത പോല്‍ തുളുമ്പുമീ മന്ദസ്മിതത്തിനായ്
അനുരാഗ സ്വപ്നത്തിന്‍ ആര്‍ദ്രഭാവത്തിനായ്
കടല്‍ത്തിര പാടീ നമുക്കേറ്റുപാടാം
പടിഞ്ഞാറു ചുവന്നൂ പിരിയുന്നതോർക്കാൻ
പുലരി വീണ്ടും പൂക്കും
നിറങ്ങള്‍ വീണ്ടും ചേര്‍ക്കും
പുതുവെളിച്ചം തേടി നീങ്ങാം
ഇനിയും തുടര്‍ക്കഥയിതു തുടരാൻ
താമരക്കിളി പാടുന്നു തെയ്തെയ് തകതോം
താളിയോലകളാടുന്നു തെയ്തെയ് തകതോം
ചങ്ങാതി ഉണരൂ വസന്തഹൃദയം നുകരൂ
സംഗീതം കേൾക്കൂ സുഗന്ധഗംഗയിലൊഴുകൂ
നീരാടും കാറ്റുമാമ്പല്‍കുളത്തിലേ
കുളിരലകളുമൊരു കളി
താമരക്കിളി പാടുന്നു തെയ്തെയ് തകതോം
താളിയോലകളാടുന്നു തെയ്തെയ് തകതോം
ഒരുവഴി ഇരുവഴി പലവഴി പിരിയും
മുമ്പൊരു ചിരിയുടെ കഥയെഴുതീടാം
ഒരു നവ സംഗമ ലഹരിയിലലിയാം