നീലാകാശച്ചെരുവിൽ
നിന്നെക്കാണാം വെൺ താരമായ്
നീളെ തെന്നും പൂവിൽ
നിന്നെ തേടാം തേൻ തുള്ളിയായ്
മാറിൽ മിന്നും മറുകിൽ
മണിച്ചുണ്ടാൽ മുത്താൻ വരൂ
ആരോ മൂളും പാട്ടായ്
മുളം തണ്ടേ നിന്നുള്ളിൽ ഞാൻ
മായുമീ മരതകച്ഛായയിൽ
മൗനമാം മധുകണം ചേരവെ
കുറുകി വാ കുളിർ വെൺ പ്രാക്കളേ
ഒഴുകുമീ കളിമൺ തോണിയിൽ
ഓ..ഓ..
ആട്ടുതൊട്ടിലിൽ
നിന്നെ കിടത്തിയുറക്കി മെല്ലെ
മണിപ്പളുങ്കു കവിൾത്തടങ്ങൾ
നുള്ളി നുകരും ശലഭമായ് ഞാൻ
സൂര്യകാന്തികൾ
മഞ്ഞുമഴയിൽ കുതിർന്നു നിൽക്കും
നിഴൽ ചെരുവിലൊഴുകി വന്ന
കുളിരരുവിയലകളായ് ഞാൻ