menu-iconlogo
logo

Ariyaathe Ariyaathe (Short Ver.)

logo
Paroles
വാർമൃദംഗാദി വാദ്യ വൃന്ദങ്ങൾ

വാനിലുയരുന്നുവോ...

സ്വർണ്ണ കസ്തൂരി കനക കളഭങ്ങൾ

കാറ്റിലുതിരുന്നുവോ...

അരിയ മാൻപേട പോലെ നീയെന്റെയരികെ

വന്നൊന്നു നിൽക്കുമ്പോൾ...

മഴയിലാടുന്ന ദേവദാരങ്ങൾ

മന്ത്രമേലാപ്പു മെയ്യുമ്പോൾ..

നീ വനവലാകയായ് പാടുന്നു...

ഇതൊരമരഗന്ധർവയാമം

ഇതൊരനഘസംഗീത സല്ലാപം...

അലഞൊറിയുമാഷാഢതീരം

അതിലമൃതു പെയ്യുമീ ഏഴാം യാമം...

അറിയാതെ അറിയാതെ

ഈ പവിഴ വാർതിങ്കൾ അറിയാതേ...

അലയാൻ വാ അലിയാൻ വാ

ഈ പ്രണയതൽപ്പത്തിലമരാൻ വാ…

ഇതൊരമരഗന്ധർവയാമം

ഇതൊരനഘസംഗീത സല്ലാപം...

അലഞൊറിയുമാഷാഢതീരം

അതിലമൃതു പെയ്യുമീ ഏഴാം യാമം..

Ariyaathe Ariyaathe (Short Ver.) par P. Jayachandran/K. S. Chithra - Paroles et Couvertures