കസ്തൂരി മണക്കുന്നല്ലോ കാറ്റേ
നീവരുമ്പോൾ കണ്മണിയെ കണ്ടുവോ നീ
കവിളിണ തഴുകിയോ നീ?
വെള്ളിമണി കിലുങ്ങുന്നല്ലോ തുള്ളിത്തുള്ളി
നീ വരുമ്പോൾ കള്ളിയവൾ കളി പറഞ്ഞോ
കാമുകന്റെ കഥ പറഞ്ഞോ?
നീലാഞ്ജനപ്പുഴയിൽ നീരാടി നിന്നനേരം
നീ നൽകും കുളിരലയിൽ പൂമേനി പൂത്തനേരം
നീലാഞ്ജനപ്പുഴയിൽ നീരാടി നിന്നനേരം
നീ നൽകും കുളിരലയിൽ പൂമേനി പൂത്തനേരം
എൻ നെഞ്ചിൽ ചാഞ്ഞിടുമാ
തളിർലത നിന്നുലഞ്ഞോ?
എൻ രാഗമുദ്രചൂടും...
ചെഞ്ചുണ്ടു വിതുമ്പി നിന്നോ?
കസ്തൂരി മണക്കുന്നല്ലോ കാറ്റേ നീവരുമ്പോൾ
കണ്മണിയെ കണ്ടുവോ നീ
കവിളിണ തഴുകിയോ നീ?
നല്ലോമൽ കണ്ണുകളിൽ നക്ഷത്രപ്പൂവിരിയും
നാണത്താൽ നനഞ്ഞ കവിൾ
ത്താരുകളിൽ സന്ധ്യ പൂക്കും
നല്ലോമൽ കണ്ണുകളിൽ നക്ഷത്രപ്പൂവിരിയും
നാണത്താൽ നനഞ്ഞ കവിൾ
ത്താരുകളിൽ സന്ധ്യ പൂക്കും
ചെന്തളിർച്ചുണ്ടിണയിൽ
മുന്തിരിത്തേൻ കിനിയും
തേൻ ചോരും വാക്കിലെന്റെ....
പേരു തുളുമ്പി നിൽക്കും
കസ്തൂരി മണക്കുന്നല്ലോ കാറ്റേ
നീവരുമ്പോൾ കണ്മണിയെ കണ്ടുവോ നീ
കവിളിണ തഴുകിയോ നീ?
വെള്ളിമണി കിലുങ്ങുന്നല്ലോ തുള്ളിത്തുള്ളി
നീ വരുമ്പോൾ കള്ളിയവൾ കളി പറഞ്ഞോ
കാമുകന്റെ കഥ പറഞ്ഞോ?