മല്ലികാബാണൻ തന്റെ വില്ലെടുത്തു
മന്ദാരമലർ കൊണ്ട് ശരം തൊടുത്തു
മാറിലോ
എന്റെ മനസ്സിലോ
മധുര മധുരമൊരു വേദന....
മദകരമാമൊരു വേദന.....
മല്ലികാബാണൻ തന്റെ വില്ലെടുത്തു
അകലെയകലെയായ് സൌന്ദര്യത്തിൻ
അളകനന്ദയുടെ തീരത്ത്
തങ്കക്കിനാവുകള്‍ താലമെടുക്കും
താരുണ്യ സങ്കല്പ മദിരോത്സവം
പ്രേമഗാനം തുളുമ്പുന്ന കാവ്യോത്സവം
ആ ആ ആ ആ.................
ആ ആ ആ ആ.................
ആ ആ ആ ആ.................
മല്ലികാബാണൻ തന്റെ വില്ലെടുത്തു
ഹൃദയസഖിയിനി ജീവിതമൊരുക്കും
മധുവിധു രജനിതൻ മാറത്ത്
കൽപനാ ലക്ഷങ്ങള്‍ പൂമാരി ചൊരിയും
രാഗാനുഭൂതിതൻ വസന്തോത്സവം
പ്രേമമഗാനം തുളുമ്പുന്ന കാവ്യോത്സവം
ആ ആ ആ ആ.................
ആ ആ ആ ആ.................
ആ ആ ആ ആ.................
മല്ലികാബാണൻ തന്റെ വില്ലെടുത്തു
മന്ദാരമലർ കൊണ്ട് ശരം തൊടുത്തു
മാറിലോ
എന്റെ മനസ്സിലോ
മധുര മധുരമൊരു വേദന....
മദകരമാമൊരു വേദന.....
മല്ലികാബാണൻ തന്റെ വില്ലെടുത്തു