സ്വർണഗോപുര നർത്തകീ ശില്പം
കണ്ണിനു സായൂജ്യം നിൻ രൂപം
സ്വർണഗോപുര നർത്തകീ ശില്പം
കണ്ണിനു സായൂജ്യം നിൻ രൂപം
ഏതൊരു കോവിലും ദേവതയാക്കും
ഏതൊരു കോവിലും ദേവതയാക്കും
ഏതു പൂജാരിയും പൂജിക്കും നിന്നെ
ഏതു പൂജാരിയും പൂജിക്കും
സ്വർണഗോപുര നർത്തകീ ശില്പം
കണ്ണിനു സായൂജ്യം നിൻ രൂപം
പ്രേമ വൃന്ദാവന ഹേമന്തമേ നിന്റെ
പേരുകേട്ടാൽ സ്വർഗം നാണിക്കും
ആ രാഗ സോമരസാമൃതം നേടുവാൻ
ആരായാലും മോഹിക്കും
ആനന്ദ ചന്ദ്രിക അല്ലേ നീ
അഭിലാഷ മഞ്ജരി അല്ലേ നീ
അഭിലാഷ മഞ്ജരി അല്ലേ നീ
സ്വർണഗോപുര നർത്തകീ ശില്പം
കണ്ണിനു സായൂജ്യം നിൻ രൂപം
ആഹാ ഓഹോ ഓഹോ
ആഹ ആഹാ... ആ ആഹാ..
രാഗ വിമോഹിനി ഗീതാഞ്ജലീ
നിന്റെ നാവുണർന്നാൽ കല്ലും പൂവാകും
ആ വർണ ഭാവ സുരാമൃതധാരയെ
ആരായാലും സ്നേഹിക്കും
ആത്മാവിൻ സൌഭാഗ്യം അല്ലേ നീ
അനുരാഗ സൌരഭ്യം അല്ലേ നീ
അനുരാഗ സൌരഭ്യം അല്ലേ നീ
സ്വർണഗോപുര നർത്തകീ ശില്പം
കണ്ണിനു സായൂജ്യം നിൻ രൂപം
ഏതൊരു കോവിലും ദേവതയാക്കും
ഏതു പൂജാരിയും പൂജിക്കും നിന്നെ
ഏതു പൂജാരിയും പൂജിക്കും