പൊന്നും മിന്നും മൂടാനില്ലെങ്കിലും
കൊന്നപ്പൂവല്ലേ നീയെന്നും മുന്നില്‍
ഓഹോ ഓഹോ......ഓഹോ ഓഹോ......
പൊന്നും മിന്നും മൂടാനില്ലെങ്കിലും
കൊന്നപ്പൂവല്ലേ നീയെന്നും മുന്നില്‍
ഓഹോ ഓഹോ......ഓഹോ ഓഹോ......
കതിരുലഞ്ഞപ്പോലെ പുതുപാടമായ് നീ
കസവണിഞ്ഞപ്പോലെ
നിറശോഭയേകി നീ
ആഹാ കല്ല്യാണ പെണ്ണായ് നീ
മാറും നാളോ
നെല്ലോലനീരത്തായ് എത്തുമ്പോഴോ
നെഞ്ചിന്നുള്ളില്‍ ആരോ
ഉള്ളില്‍ ആരാരോ
മൊഞ്ചോടെ മൊഞ്ചോടെ കൊഞ്ചുനില്ലേ
സ്വപ്നങ്ങള്‍ കണ്ണെഴുതിയ മത്സ്യകന്യകേ
സ്വര്‍ണ്ണനൂല്‍
എറിഞ്ഞൊരാള്‍ വല വീശിയോ....