menu-iconlogo
logo

Kuttanadan Punchaneele

logo
Paroles
താനനാനെ താനെനാനെ താനെതനനാനെ

തക താനനാനെ താനെനാനെ താനെതനനാനെ

കുട്ടനാടൻ പുഞ്ചനീളെ കാറ്റ് കളിയാടി

ഒരു കൊയ്ത്ത് പാട്ടിൻ ഈണമീറൻ കായലല പാടി

പൊന്നരിവാളിൻ തുമ്പത്ത്

കതിരൊളി മുത്തം വെക്കുമ്പോൾ

അവളണയുന്നൊരു തീരത്ത്

മലരുകളായത് വീഴുമ്പോൾ

അവളുടെ കനവിന് പുതുനിറമരുളിയ

കുട്ടനാടൻ പുഞ്ചനീളെ കാറ്റ് കളിയാടി

ഒരു കൊയ്ത്ത് പാട്ടിൻ ഈണമീറൻ കായലല പാടി

ഗുംബായ ഗുമ്പായ ഗുംബായാ യെ യെ യെ യെ

അന്നക്കിളിയുടെ വരവറിയുമ്പോൾ കാവാലം കടവിൽ

ചെല്ല ചെറു കുഴലൂതിയിരിക്കും ചോലക്കുയിലോ നീ

അന്നക്കിളിയുടെ വരവറിയുമ്പോൾ കാവാലം കടവിൽ

ചെല്ല ചെറു കുഴലൂതിയിരിക്കും ചോലക്കുയിലോ നീ

തളിരിട്ട കതളികൾ വിളിക്കുന്നുണ്ടവളെയും

ഇളവെയിൽ വളയിട്ട കൈയ്യോടെ

മണിച്ചുണ്ടൻ അവളെയും അമരത്തിൽ ഇരുത്തണ

മതിനവൻ കൊതിക്കുന്ന കൊതിയോടെ

താനനാനെ താനനാനെ താനെതനനാനെ

താനനാനെ താനനാനെ താനെതനനാനെ

പുന്നമടയുടെ തിരകളിലാടും

പായൽ പച്ചപ്പിൽ

വഞ്ചിതുഴയണ ചേലിലിരിക്കും

കുഞ്ഞിക്കിളിയാളെ

പുന്നമടയുടെ തിരകളിലാടും

പായൽ പച്ചപ്പിൽ

വഞ്ചിതുഴയണ ചേലിലിരിക്കും

കുഞ്ഞിക്കിളിയാളെ

അരികത്തു വരമ്പത്ത്

ചിറകടിച്ചിറങ്ങുമ്പോൾ കുറിമ്പിൻ്റെ ചിലമ്പിൻ്റെ ചിങ്കാരം

അരശ്ശിൻ്റെ ചുവട്ടിലെ കുളിരുള്ള തണലില്

കളമൊഴി നിനക്കിന്ന് കല്യാണം

കുട്ടനാടൻ പുഞ്ചനീളെ കാറ്റ് കളിയാടി

ഒരു കൊയ്ത്ത് പാട്ടിൻ ഈണമീറൻ കായലല പാടി

ഹെയ് പൊന്നരിവാളിൻ തുമ്പത്ത്

കതിരൊളി നൃത്തം വെക്കുമ്പോൾ

അവളണയുന്നൊരു തീരത്ത്

മലരുകളായത് വീഴുമ്പോൾ

അവളുടെ കനവിന് പുതുനിറമരുളിയ

കുട്ടനാടൻ പുഞ്ചനീളെ കാറ്റ് കളിയാടി

തക താനനാനെ താനനാനെ താനെതനനാനെ

താനനാനെ താനനാനെ താനെതനനാനെ

താനനാനെ താനനാനെ താനെതനനാനെ