നീയാം തണലിനു താഴേ
ഞാനിനി അലിയാം കനവുകളാൽ
നിൻസ്നേഹമഴയുടെ ചോട്ടിൽ
ഞാനിനി നനയാം നിനവുകളാൽ
കൺകളാൽ മനസ്സിൻ മൊഴികൾ
സ്വന്തമാക്കി നമ്മൾ
നീല ജാലകം നീ തുറന്ന നേരം
പകരാം ഹൃദയമധുരം പ്രണയാർദ്രമായ്..
നീയാം തണലിനു താഴേ
ഞാനിനി അലിയാം കനവുകളാൽ
നിൻസ്നേഹമഴയുടെ ചോട്ടിൽ
ഞാനിനി നനയാം നിനവുകളാൽ
കാറ്റു പാടും ആഭേരിരാഗം മോദമായ് തലോടിയോ
നേർത്ത സന്ധ്യാമേഘങ്ങൾ നിന്റെ
നെറുകയിൽ ചാർത്തീ സിന്ദൂരം
നിറമോലും നെഞ്ചിൽ ഒരു
തുടിതാളം തഞ്ചും നേരം
താരും പൂവും തേടുവതാരോ താരത്തിരുമിഴിയോ
എന്നാളും നാമൊന്നായ്ക്കാണും പൊൻമാനം
ചാരത്തന്നേരം കൂട്ടായിക്കാണും
നിൻ ചിരിയും
നീയാം തണലിനു താഴേ
ഞാനിനി അലിയാം കനവുകളാൽ
നിൻസ്നേഹമഴയുടെ ചോട്ടിൽ
ഞാനിനി നനയാം നിനവുകളാൽ