menu-iconlogo
logo

Ente Valapottukal

logo
Paroles
ആ വള കൈകളിലാദ്യത്തെ പൊൻ മുത്തം

ഏകി ഞാൻ അന്നൊരു നാളിൽ

മിഴിയോരമായ് നീ വന്ന രാവിൽ

അന്നോളം നീ എനിക്കേകിയ സ്നേഹത്തിൻ

വേതന തേനെന്നറിഞ്ഞു

മഴ പോലെ നാം വാനിലലിഞ്ഞു

മഴവിൽ പൂന്തോണി കനവിൽ നീ

തുഴയുമ്പോൾ കടവിൽ കാതോർത്തു നിന്നു

ഉയിരിൽ മാമ്പുള്ളി ചുണ പോലെ പടരുമെൻ

പ്രണയം നീ യോ..ർത്തു നിന്നു

തമ്മിൽ ഒഴുകാം നമ്മുക്കേഴു ജന്മം

ആ വള കൈകളിലാദ്യത്തെ പൊൻ മുത്തം

ഏകി ഞാൻ അന്നൊരു നാളിൽ

മിഴിയോരമായ് നീ വന്ന രാ..വിൽ

അരികെ നീയില്ലെങ്കിൽ

അഴകുകളേറി നീറി മായുന്ന പാതിരാ താരകം ഞാൻ

അകലുകയില്ലെകിൽ

പനിമലരായ് നിന്റെ മുടിയിൽ ഞാൻ വീണൊരു സൂര്യനാവാം

മഴയിൽ നനയുന്നൊരിലകളായ്

തമ്മിലടരാതെ പിരിയാതെ നമ്മൾ

മഴയിൽ... ഇലകളായ്

ഇടരാതെ പിരിയാതെ നമ്മൾ

ആ വള കൈകളിൽ ആദ്യത്തെ പൊൻ

മുത്തം ഏകി ഞാൻ അന്നോരു നാളിൽ

മിഴിയോരമായ് നീ വന്ന രാവിൽ

അന്നോളം നീയെനിക്കേകിയ

സ്നേഹത്തിൻ വേദന തേനെന്നറിഞ്ഞു

മഴപോലെ നാം വാനിലലിഞ്ഞു

മഴവിൽ പൂന്തോണി കനവിൽ നീ തുഴയുമ്പോൾ

കടവിൽ കാതോർത്തു നിന്നു

ഉയിരിൽ മാമ്പുള്ളി ചുണ പോലെ പടരുമെൻ

പ്രണയം നീ ഓർത്തു നിന്നു

തമ്മിലോഴുകാം നമ്മുക്കേഴു ജന്മം

ആ വള കൈകളിൽ ആദ്യത്തെ പൊൻമുത്തം

ഏകി ഞാൻ അന്നോരു നാളിൽ

മിഴിയോരമായ് നീ വന്ന രാവിൽ

Ente Valapottukal par Sajeer Koppam - Paroles et Couvertures