1:-ആ വള കൈകളിലാദ്യത്തെ പൊൻ മുത്തം
ഏകി ഞാൻ അന്നൊരു നാളിൽ
മിഴിയോരമായ് നീ വന്ന രാവിൽ
2:-അന്നോളം നീ എനിക്കേകിയ സ്നേഹത്തിൻ
വേതന തേനെന്നറിഞ്ഞു
മഴ പോലെ നാം വാനിലലിഞ്ഞു
1:-മഴവിൽ പൂന്തോണി കനവിൽ നീ
തുഴയുമ്പോൾ കടവിൽ കാതോർത്തു നിന്നു
2:-ഉയിരിൽ മാമ്പുള്ളി ചുണ പോലെ പടരുമെൻ
പ്രണയം നീ യോ..ർത്തു നിന്നു
തമ്മിൽ ഒഴുകാം നമ്മുക്കേഴു ജന്മം
1:-ആ വള കൈകളിലാദ്യത്തെ പൊൻ മുത്തം
ഏകി ഞാൻ അന്നൊരു നാളിൽ
മിഴിയോരമായ് നീ വന്ന രാ..വിൽ