menu-iconlogo
logo

ASHADAMASAM ATHMAVILMOHAM

logo
Paroles
ചിത്രം:യുദ്ധഭൂമി

ഗാനരചന:മങ്കൊമ്പ്ഗോപാലകൃഷ്ണന്‍

സംഗീതം:ആര്‍.കെ.ശേഖര്‍

ഗായിക:വാണിജയറാം

ആഷാഢമാസം

ആത്മാവിൽ മോഹം

അനുരാഗ മധുരമാമന്തരീക്ഷം

ആഷാഢമാസം

ആത്മാവിൽ മോഹം

അനുരാഗ മധുരമാമന്തരീക്ഷം

വിധുരയാം രാധയെപ്പോലെനിക്കെന്നിട്ടും

വിലപിക്കാൻ മാത്രമാണു യോഗം

ആഷാഢമാസം

ആത്മാവിൽ മോഹം

അനുരാഗ മധുരമാമന്തരീക്ഷം

അർഹതപ്പെട്ടതല്ലെങ്കിലും ഞാനെന്റെ

അന്തരംഗം നിൻമുന്നിൽ തുറന്നുവച്ചു

അർഹതപ്പെട്ടതല്ലെങ്കിലും ഞാനെന്റെ

അന്തരംഗം നിൻമുന്നിൽ തുറന്നുവച്ചു

അങ്ങയോടൊത്തെന്റെ

ജീവിതംപങ്കിടാൻ

അവിവേകിയായഞാൻ ആഗ്രഹിച്ചു

ആഷാഢമാസം

ആത്മാവിൽ മോഹം

അനുരാഗ മധുരമാമന്തരീക്ഷം

മന്ദസ്മിതത്തിനുള്ളിൽ നീ...ഒളിപ്പിച്ച

മൗന നൊമ്പരം ഞാൻ വായിച്ചു

മന്ദസ്മിതത്തിനുള്ളിൽ നീ...ഒളിപ്പിച്ച

മൗന നൊമ്പരം ഞാൻ വായിച്ചു

മറക്കുക മനസ്സിൽ

പുതിയ വികാരത്തില്‍

മദന പല്ലവികൾ നീ എഴുതിവയ്ക്കൂ

ആഷാഢമാസം

ആത്മാവിൽ മോഹം

അനുരാഗ മധുരമാമന്തരീക്ഷം

വിധുരയാം രാധയെപ്പോലെനിക്കെന്നിട്ടും

വിലപിക്കാൻ മാത്രമാണു യോഗം

ആഷാഢമാസം

ആത്മാവിൽ മോഹം

അനുരാഗ മധുരമാമന്തരീക്ഷം