പകലൊളി മായുമ്പോള്‍
കുളിരല മൂടുമ്പോള്‍
ഇരുളു വീഴും വഴിയില്‍ നീ
തനിയെ പോകുമ്പോള്‍
വിങ്ങുമീ രാത്രിതന്‍
നൊമ്പരം മാറ്റുവാന്‍
അങ്ങകലെ നിന്നു മിന്നും
നീ പുണര്‍ന്നൊരീ താരകം
മനസ്സിന്‍ മടിയിലെ മാന്തളിരില്‍
മയങ്ങൂ മണിക്കുരുന്നേ...
കനവായ് മിഴികളെ തഴുകാം ഞാന്‍
ഉറങ്ങൂ നീയുറങ്ങൂ....
ഉറങ്ങൂ നീയുറങ്ങൂ....
ഉറങ്ങൂ നീയുറങ്ങൂ....